Politics

നക്‌സല്‍ബാധിത ബസ്തറില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്; ഇത്തവണ ചത്തീസ്ഗഡ് പിടിച്ചടക്കുമെന്ന് നേതാക്കള്‍ 

ചത്തീസ്ഗഡിലെ നക്‌സല്‍ബാധിത പ്രദേശമായ ബസ്തര്‍ ഇക്കുറി തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഈ മേഖലയിലെ 12 സീറ്റുകളടക്കം 18 സീറ്റുകളിലേക്ക് നവംബര്‍ 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി 72 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 20ന് തെരഞ്ഞെടുപ്പ് നടക്കും.

കഴിഞ്ഞ തവണ ബസ്തര്‍ മേഖലയിലെ 12 സീറ്റില്‍ എട്ട് സീറ്റ് കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണ ഭരിക്കുന്ന ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായതിനാല്‍ 10,11 സീറ്റ് ഇവിടെ നിന്ന് സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഗോത്രവിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള ഇവിടെ യാതൊരു വികസനപ്രവര്‍ത്തനങ്ങളും ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് ബസ്തറില്‍ കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. 2008ല്‍ 12ല്‍ 11 സീറ്റും നേടിയ ബിജെപി 2013ല്‍ 4 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഇത്തവണ അത്രയും സീറ്റും ലഭിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

വളരെ മോശം ജീവിതാവസ്ഥയാണ് ഇവിടെയുള്ളത്. ബിജെപി സര്‍ക്കാര്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയിലുള്ള വികസനപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നു. മനുഷ്യക്കടത്തിനാലും പോഷകാഹാരക്കുറവ് മുലവും സ്ത്രീകള്‍ ബുദ്ധിമുട്ടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018