Politics

മധ്യപ്രദേശ് സ്വന്തമാക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരം കോണ്‍ഗ്രസിനില്ല; കാരണം ഇതാണ് 

കഴിഞ്ഞ 15 വര്‍ഷമായി അധികാരത്തിന് പുറത്താണ് കോണ്‍ഗ്രസ്. ശിവരാജ് സിംഗ് ചൗഹാനെന്ന മികച്ച രാഷ്ട്രീയ നേതാവിന്റെ മികവിനാല്‍ ബിജെപി സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് തവണയും അധികാരത്തിലെത്തി. എന്നാല്‍ ഇത്തവണ അങ്ങനല്ല സാഹചര്യം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം, വിമത നീക്കങ്ങള്‍ എന്നിങ്ങനെ പ്രതികൂല ഘടകങ്ങള്‍ ബിജെപിയെ ഇത്തവണ വേട്ടയാടുന്നുണ്ട്.

ബിജെപി മുതിര്‍ന്ന നേതാക്കളില്‍ പലരും വിവാദങ്ങളില്‍ അകപ്പെട്ടു. പെയ്ഡ് ന്യൂസ് വിവാദത്തില്‍ നരോത്തം മിശ്ര, മക്കന്‍ സിംഗ് ജാദ് എംഎല്‍എയുടെ കൊലപാതക കേസില്‍ അകപ്പെട്ട ലാല്‍ സിംഗ് ആര്യ, വായ്പാ ഇടപാടില്‍ ഉള്‍പ്പെട്ട സുരേന്ദ്ര പട്‌വ, മരുമകളുടെ ആത്മഹത്യയില്‍ കുറ്റാരോപിതനായ രാംപാല്‍ സിംഗ് എന്നിങ്ങനെയാണ് ആ പട്ടിക. മറ്റുള്ള മുതിര്‍ന്ന നേതാക്കളായ ബാബുലാല്‍ ഗൗര്‍, സര്‍താജ് സിംഗ്, കുസും മഹ്ദലേ എന്നിവരാണെങ്കില്‍ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഇടഞ്ഞു.

മധ്യപ്രദേശ് സ്വന്തമാക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരം കോണ്‍ഗ്രസിനില്ല; കാരണം ഇതാണ് 

ബാബുലാലിന് തന്റെ സ്ഥിരം സീറ്റായ ഗോവിന്ദ്പുര നിഷേധിക്കുകയും പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് മരുമകള്‍ കൃഷ്ണക്ക് സീറ്റ് നല്‍കുകയും ആയിരുന്നു. സര്‍താജ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞു. കുസും മഹ്ദലേ സംസ്ഥാനത്തിന്റെ വ്യത്യസ്തയിടങ്ങളില്‍ അനുയായികളുമായി പരസ്യമായി പാര്‍ട്ടിക്കെതിരെ പ്രതിഷേധം നടത്തി. ബിജെപിക്ക് വലിയ തോതില്‍ ഭൂരിപക്ഷം ലഭിക്കുന്ന ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സവര്‍ണ്ണരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സപക്‌സ് എന്ന പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. ഈ പാര്‍ട്ടി ബിജെപിയുടെ വോട്ട് ബാങ്ക് പിളര്‍ത്തുമോ എന്ന പേടിയും ബിജെപിക്ക് ഉണ്ട്.

ഇത്രയും അനുകൂലമായ സൗഹചര്യം ഇനിയുണ്ടാവില്ല എന്ന കണക്ക്കൂട്ടലിലാണ് കോണ്‍ഗ്രസ്. അത് കൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും ഏറ്റവും സൂക്ഷ്മമായ നിരീക്ഷണത്തിന് കോണ്‍ഗ്രസ് മുതിര്‍ന്നിട്ടുണ്ട്. പ്രകടനപത്രികയില്‍ എല്ലാ വിഭാഗത്തിലുള്ളവരെയും ഇത്തവണ അഭിസംബോധന ചെയ്തിട്ടുണ്ട്. കര്‍ഷകര്‍, സ്ത്രീകള്‍, തൊഴില്‍ രഹിതര്‍, വ്യവസായ മേഖല എന്നിവയും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, വിവിധ ക്ഷേമപദ്ധതികള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

മധ്യപ്രദേശ് സ്വന്തമാക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരം കോണ്‍ഗ്രസിനില്ല; കാരണം ഇതാണ് 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശികമായി സ്വാധീനമുള്ള നിരവധി നേതാക്കളാണ് കോണ്‍ഗ്രസിന് മധ്യപ്രദേശിലുള്ളത്. മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് ആണ് സംസ്ഥാനത്ത് പ്രചരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കമല്‍നാഥ്് മഹാകൗശല്‍ മേഖല, ജ്യോതിരാദിത്യ സിന്‍ഹ ഗ്വാളിയോര്‍-ചമ്പല്‍ മേഖല, അജയ് സിംഗ് വിന്ധ്യ മേഖലയില്‍, സുരേഷ് പച്ചൗരി മധ്യ മധ്യപ്രദേശ് മേഖല, അരുണ്‍ യാദവ് നിമാര്‍ മേഖല, കാന്തില ബറിയ ജാബുവ-രത്‌ലം മേഖല എന്നിങ്ങനെയാണ് ഓരേ നേതാക്കള്‍ക്കും ഉത്തരവാദിത്വം നല്‍കിയിട്ടുള്ളത്. ഈ നേതാക്കളെല്ലാം ഈ മേഖലയില്‍ സ്വാധീനമുള്ളവരാണ്.

അവസാനം പുറത്ത് വന്ന സി-വോട്ടര്‍ സര്‍വ്വേ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. മറ്റ് സര്‍വ്വേകളെല്ലാം മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം ആണ് പ്രവചിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018