Politics

നിലപാടുകളുടെ ‘പിള്ള’കളികള്‍; ആര്‍എസ്എസിന്റേയും ബിജെപിയുടേയും ശബരിമലയിലെ മലക്കം മറിയലുകള്‍ ഇങ്ങനെ

ശ്രീധരന്‍ പിള്ള
ശ്രീധരന്‍ പിള്ള

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ പ്രക്ഷോഭത്തിലുള്ള ആര്‍എസ്എസും ബിജെപിയും വിധി പുറപ്പെടുവിച്ച സെപ്തംബര്‍ 28 മുതല്‍ നവംബര്‍ 20 വരെ നിലപാടുകളില്‍ മലക്കം മറിഞ്ഞത് പലതവണയാണ്. വിധിയെ ആദ്യം സ്വാഗതം ചെയ്ത ആര്‍എസ്എസ് പിന്നീട് ആചാരസംരക്ഷകരായി യുവതികളെ തടയാന്‍ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് അയച്ചു. പ്രക്ഷോഭം ശക്തമാക്കുന്നതിനിടയില്‍ തന്നെ ഇത് യുവതീ പ്രവേശനത്തിന് എതിരല്ലെന്നായി സംസ്ഥാന പ്രാന്തകാര്യവാഹകിന്റെ പുതിയ നിലപാട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും നിലപാടുകളില്‍ പലതവണ മലക്കം മറിഞ്ഞു. വിധിക്കെതിരെ ജനങ്ങളെ ഇളക്കിവിട്ട ശ്രീധരന്‍ പിള്ള ഒരുഘട്ടത്തില്‍ ഇത് കോടതി വിധിക്കെതിരായ സമരമല്ലെന്ന് പറഞ്ഞു. അടുത്ത ദിവസം യുവതി പ്രവേശേത്തിന് എതിരല്ലെന്നായി. സര്‍ക്കാരിനെതിരെയാണ് സമരം എന്നതാണ് പുതിയ വിശദീകരണം. ആചാര സംരക്ഷണത്തിന് പകരം രാഷ്ട്രീയലക്ഷ്യമാണ് ശബരിമലയിലൂടെ ആര്‍എസ്എസും ബിജെപിയും നടത്തുന്നതെന്ന് വ്യക്തമാകുന്നതാണ് നിലപാടുകളിലെ ഈ വൈരുദ്ധ്യം.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഒരോ ദിവസത്തെയും മലക്കം മറിച്ചലുകള്‍ ഇങ്ങനെ:

ശ്രീധരന്‍ പിള്ള, സെപ്റ്റംബര്‍ 28

ആരാധനാസ്വാതന്ത്ര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ലെന്ന പൊതു സമീപനമാണ് ബിജെപിക്കുള്ളത്. കോടാനുകോടികളുടെ വിശ്വാസത്തിനു ഭംഗം വരാത്തതും ഭരണഘടനയോടു പ്രതിബദ്ധത പുലര്‍ത്തുന്നതുമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിലൂടെ വിശ്വാസി സമൂഹത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തരുത്. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണ്.

ശ്രീധരന്‍ പിള്ള, ഒക്ടോബര്‍ 21

വിശ്വാസം സംരക്ഷിക്കണം എന്നല്ലാതെ യാതൊരു രാഷ്ട്രീയലാഭവും ബിജെപി ഉദ്ദേശിക്കുന്നില്ല.

ശ്രീധരന്‍ പിള്ള, നവംബര്‍ 5, യുവമോര്‍ച്ച യോഗത്തിനിടെ

നമ്മളെ സബന്ധിച്ച് ഇത് സുവര്‍ണ്ണാവസരമാണ്.ശബരിമല സമസ്യയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്.ബിജെപി ഒരു പ്ലാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ബിജെപിക്ക് അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നു. നടയടച്ചാല്‍ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചു. നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലെന്നും, തിരുമേനി ഒറ്റയ്ക്കല്ലെന്നും പറഞ്ഞപ്പോള്‍ രാജീവര് , എനിക്ക് സാര്‍ പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്ന് എടുക്കുകയുണ്ടായി.

ശ്രീധരന്‍ പിള്ള, നവംബര്‍ 5

ഞാന്‍ ഇന്ന് വരെ സുപ്രീം കോടതിവിധിന്യായത്തെ ചോദ്യം ചെയ്തുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല. സമരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശബരിമലയെ തകര്‍ക്കാനുള്ള നയത്തിനെതിരെയാണ്. സുപ്രീം കോടതി വിധിയേ പറ്റിയുള്ള നിലപാട് പറയുമ്പോള്‍ പറയാം.

ശ്രീധരന്‍ പിള്ള, നവംബര്‍ 10

നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി. കണ്ഠരര് രാജീവരുടെ പേര് പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല.

ശ്രീധരന്‍ പിള്ള, നവംബര്‍ 11

ശ്രീധരന്‍ പിള്ള കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 'സുവര്‍ണാവസര പ്രസംഗത്തിന്റെ' കൈയെഴുത്തുപ്രതിയും ഡിവിഡിയും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും അദ്ദേഹത്തിന് താന്‍ പിന്തുണ നല്‍കിയതായും പറയുന്ന ഭാഗം അതേപടി ഹര്‍ജിയില്‍ വീണ്ടും വ്യക്തമാക്കി.

ശ്രീധരന്‍ പിള്ള, നവംബര്‍ 19 ഉച്ചയ്ക്ക്

സ്ത്രീകള്‍ വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്യൂണിസ്റ്റുകാര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരാണ് ഈ സമരം. കോടിക്കണക്കിനാളുകളുടെ ഒപ്പ് ശേഖരിക്കാന്‍ ഞങ്ങള്‍ വീടുകളില്‍ പോവുന്നത് അതിനു വേണ്ടിയാ. അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ പോവുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ അവര്‍ അവരുടെ നടപടികള്‍ സ്വീകരിക്കും. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. അത്ര മാത്രമേയുള്ളൂ.

ശ്രീധരന്‍ പിള്ള, നവംബര്‍ 19 വൈകിട്ട്

ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്നം. സ്ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആവര്‍ത്തിക്കുകയായിരുന്നു.

ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി, സെപ്റ്റംബര്‍ 28

ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനത്തെ സംബന്ധിച്ച സുപ്രീംകോടതി വിധി ആര്‍എസ്എസ് മാനിക്കുന്നു. ഇത് സംബന്ധിച്ച് ആര്‍എസ്എസ് സര്‍കാര്യവാഹക് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ തുല്യാവകാശമാണുളളത്.

ജന്മഭൂമി എഡിറ്റോറിയല്‍, സെപ്റ്റംബര്‍ 29

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുവ്യക്തമായ നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. ആരാധനാലയങ്ങളില്‍ ജാതി-ഭാഷ-ലിംഗപരമായ യാതൊരു വിവേചനവും പാടില്ല എന്നതായിരുന്നു അത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സ്വാഭാവികമായും ഇപ്പോഴത്തെ കോടതി വിധിയെ സംഘടന അംഗീകരിച്ചിരിക്കുകയാണ്.

ഭാരതീയ വിചാര കേന്ദ്രം, ഒക്ടോബര്‍ 4

സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്. ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല.

ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്, ഒക്ടോബര്‍ 18

ശബരിമല വിധി ആചാരങ്ങള്‍ പരിഗണിക്കാതെയുളളതാണ്. സമൂഹത്തില്‍ അശാന്തിയും അതൃപ്തിയുമുണ്ടാക്കുന്ന വിധിയാണ്. വിശ്വാസമുളളവരുടെ അഭിപ്രായവും വികാരവും മാനിച്ചുകൊണ്ടുളള വിധിയായിരുന്നു വേണ്ടിയിരുന്നത്. നൂറ്റാണ്ടുകളായുളള ആചാരത്തെ മാറ്റുമ്പോള്‍ ചര്‍ച്ച ആവശ്യമാണ്.

പി ഗോപാലന്‍കുട്ടി, നവംബര്‍ 20

ശബരിമലയിലെ പ്രതിഷേധം യുവതി പ്രവേശനത്തിന് എതിരെയല്ല. സ്ത്രീ സമത്വത്തിന്റെ പേരില്‍ നിരീശ്വരവാദവും കമ്മ്യൂണിസവും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.

കെ സുരേന്ദ്രന്‍, സെപ്റ്റംബര്‍ രണ്ട്, 2016

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തമായ മാളികപ്പുറത്തിനു അയ്യപ്പന്റെ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. ആര്‍ത്തവം വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്.

കെ സുരേന്ദ്രന്‍, ഒക്ടോബര്‍ രണ്ട് 2018

ശബരിമല വിധി നടപ്പാക്കല്‍ പിണറായി സര്‍ക്കാരിന് എളുപ്പമാവില്ല. പിന്‍മാറുന്നതായിരിക്കും സര്‍ക്കാരിനു നല്ലത്. അല്ലെങ്കില്‍ വിശ്വാസികളുടെ രോഷാഗ്‌നിയില്‍ ഈ സര്‍ക്കാരും സി പി എമ്മും ചാമ്പലാവും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018