Politics

ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു; നടപടി പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് മഹാസഖ്യം സാധ്യമായതിന് പിന്നാലെ 

ജമ്മു കശ്മീരിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതി വരുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ധാരണയായതിന് തൊട്ടുപിന്നാലെ ഗര്‍വര്‍ണര്‍ സത്യപാല്‍ മാലിക് സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. പിഡിപി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ട് ഏതാനും മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുസാധ്യതയും ഇല്ലാത്ത ഘട്ടത്തിലാണ് നിയമസഭ പിരിച്ചുവിടുന്ന നടപടിയിലേക്ക് ഗവര്‍ണര്‍മാര്‍ സാധാരണ കടക്കാറ്. കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ സാധ്യത തുറന്നപ്പോള്‍ നിയമസഭ പിരിച്ചുവിട്ടതിലൂടെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളില്‍ പ്രത്യക്ഷത്തില്‍ കക്ഷിചേരുകയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ചെയ്തത്. പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവ ചേര്‍ന്ന് വിശാല സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കാനാണ് സാധ്യത ഉരുത്തിരഞ്ഞിരുന്നത്. പിഡിപി നേതാവ് മെഹബൂബ മുഫ്തി ഗവര്‍ണറെ കണ്ടതിന് പിന്നാലെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണും ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

പിഡിപിക്ക് 29ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12 ഉം എംഎല്‍എമാരാണ് ഉള്ളത്. 87 അംഗം നിയമസഭയില്‍ 56 പേരുടെ പിന്തുണയോടെ ഈ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വ്യക്തമായ ഭൂരിപക്ഷം ഇതോടെയാകും. രണ്ട് എംഎമാര്‍ മാത്രമുള്ള ലോണ്‍ 25 അംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നാണ് അവകാശപ്പെട്ടത്. കേവല ഭൂരിപക്ഷത്തിന് അടുത്തെങ്ങുമെത്തുന്നതല്ല ഈ സഖ്യ.

കശ്മീരിലെ ആറുമാസം നീണ്ട ഗവര്‍ണര്‍ ഭരണം ഡിസംബര്‍ 19ന് അവസാനിക്കാനിരിക്കേയാണ് ചിരവൈരികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപിക്കാന്‍ തീരുമാനിച്ചത്. പിഡിപിയുടേയും കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറെ കാണാനും തീരുമാനിച്ചിരുന്നു.

പിഡിപിയുടെ മുതിര്‍ന്ന നേതാവ് അല്‍ത്താഫ് ബുഖാരിയായിരുന്നു മുഖ്യമന്ത്രിയായി സഖ്യം പരിഗണിച്ചത്.. അല്‍ത്താഫ് ബുഖാരി ഒമര്‍ അബ്ദുള്ളയെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു.

സജാദ് ലോണിന്റെ പീപ്പിള്‍ കോണ്‍ഫറന്‍സിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വാദം ഉന്നയിച്ചത് മഹാസഖ്യ നീക്കത്തെ തര്‍ക്കാനായിരുന്നു. ഭൂരിപക്ഷമില്ലാത്ത മറ്റൊരു കക്ഷികൂടി ഉന്നയിച്ച് അവകാശവാദത്തിന്റെ സാധുത നിയമസഭ വിളിച്ച് ചേര്‍ത്ത് പരിശോധിക്കുന്നതിന് പകരമാണ് ഗവര്‍ണര്‍ പിരിച്ചുവിട്ട് രാഷ്ട്രീയ നീക്കം നടത്തിയത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018