Politics

തെലങ്കാനയില്‍ വിചാരിച്ചത് പോലെയല്ല കാര്യങ്ങള്‍; കോണ്‍ഗ്രസ് ‘കറുത്ത കുതിര’യാവുമെന്ന് അഭിപ്രായപ്പെട്ട് നിരീക്ഷകര്‍ 

മാസങ്ങള്‍ക്ക് മുമ്പ് നിയമസഭ പിരിച്ചു വിട്ട് തെലങ്കാന തെരഞ്ഞെടുപ്പിലേക്ക് പോവുമെന്ന സ്ഥിതി വന്നപ്പോള്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് ന്‍വിജയം നേടുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിച്ചത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് യാതൊരു സാധ്യതയുമില്ലെന്നും അവര്‍ പ്രവചിച്ചു. എന്നാല്‍ അതേ രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ പറയുന്നത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കറുത്ത കുതിരയാവുമെന്നാണ്.

കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കാഴ്ചവെക്കുന്നത്. പെട്ടെന്ന് വീണുകിട്ടിയ പിടിവള്ളി നല്ല പോലെ ഉപയോഗിക്കുന്നതിലും കോണ്‍ഗ്രസ് വിജയിച്ചു. എല്ലാ റാലികളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട് ടിആര്‍എസ് നടത്തിയ റാലി പൊളിഞ്ഞുപോയതാണ് കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നത്. 2.5 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന് റാലിയില്‍ പകുതി ആളുകള്‍ പോലുമെത്താത്തത് ടിആര്‍എസിന് ദോഷവും കോണ്‍ഗ്രസിന് ഗുണവും സമ്മാനിച്ചു.

ഒരു പരാജയപ്പെട്ട പരിപാടിയായിരുന്നു അത്. ജനങ്ങള്‍ക്ക് കെ ചന്ദ്രശേഖര്‍ റാവുവില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇനിയും വിശ്വസിക്കാന്‍ തയ്യാറല്ല ജനങ്ങള്‍ എന്നുമാണ് ഞങ്ങള്‍ക്ക് മനസ്സിലായത്.  
എം വിജയശാന്തി 

കോണ്‍ഗ്രസ് കറുത്ത കുതിരയാവുന്നത് കോണ്‍ഗ്രസിന്റെ മികവ് കൊണ്ട് മാത്രമല്ല ടിആര്‍എസിന്റെ തീരുമാനങ്ങള്‍ പിഴക്കുന്നത് കൊണ്ട് കൂടിയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആദ്യമായി, റാലി വിചാരിച്ചത് പോലെ നന്നാവാത്തത് മോശം അഭിപ്രായമാണ് ജനങ്ങളില്‍ സൃഷ്ടിക്കുന്നത്. രണ്ടാമത് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് ടിആര്‍എസ് നല്‍കിയതും കോണ്‍ഗ്രസിന് അനുഗ്രഹമാണ്. ചന്ദ്രശേഖര്‍ റാവുവിന്റെ പേരിലാണ് ടിആര്‍എസ് നേതാക്കള്‍ വോട്ട് ചോദിക്കുന്നതെങ്കിലും ഭരണവിരുദ്ധ വികാരത്തെ തടുക്കാനാവില്ല. 
ഗോണ്‍ പ്രകാശ് റാവു. 

ബിജെപിയുടെ ബി ടീമാണ് ടിആര്‍എസ് എന്നാണ് കോണ്‍ഗ്രസ് ആദ്യം മുതലേ പ്രചരിപ്പിക്കുന്നത്. മോഡി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ ടിആര്‍എസ് പിന്തുണച്ചതും രാജ്യസഭ ഉപാദ്ധ്യക്ഷന്‍ തെരഞ്ഞടുപ്പില്‍ ബിജെപിയെ പിന്തുണച്ചതും കോണ്‍ഗ്രസ് ആയുധമാക്കുന്നു.

മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് മികച്ച തീരുമാനമായി നിരീക്ഷകര്‍ വിലയിരുത്തുന്നു. തെലുങ്ക്‌ദേശം പാര്‍ട്ടി, തെലങ്കാന ജനസമിതി, സിപിഐ എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. തെലുങ്ക് ദേശത്തിന് മികച്ച വോട്ട് ശതമാനമുള്ള മണ്ഡലങ്ങളുണ്ട് തെലങ്കാനയില്‍. ഈ വോട്ടുകള്‍ ലഭിച്ചാല്‍ വിജയിച്ചാണ് കയറാമെന്നാണ് കോണ്‍ഗ്രസ് തന്ത്രം. ടിജെഎസ്, സിപിഐ എന്നിവര്‍ക്കും ചില മണ്ഡലങ്ങളില്‍ ശക്തിയുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പോലും ഇത്തവണ കടുത്ത മത്സരമാണ് നേരിടുന്നത്.

സാധാരണ വിമതരില്‍ നിന്ന് നേരിടാറുള്ള വെല്ലുവിളി പരമാവധി ഒതുക്കി നിര്‍ത്താന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, വീരപ്പ മൊയ്‌ലി, ജയറാം രമേശ്, ഡികെ ശിവകുമാര്‍ എന്നിവര്‍ ഹൈദരാബാദിലെത്തുകയും വിമതരെ നേരില്‍ കണ്ട് മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തെലങ്കാനയില്‍ എത്തിയപ്പോള്‍ തടിച്ചുകൂടിയ ജനങ്ങളിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018