Politics

ചന്ദ്രശേഖര്‍ റാവുവിനും ഇത്തവണ അത്ര എളുപ്പമല്ല ജയിച്ചു കയറാന്‍; അവസാനത്തെ വോട്ടും എണ്ണിത്തീരേണ്ടി വരും ആര് ജയിച്ചെന്നറിയുവാന്‍ 

തെലങ്കാന തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് ചന്ദ്രശേകര്‍ റാവുവിന്റെ മികച്ച നേതൃത്വത്താല്‍ ജയിച്ചു കയറുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അന്തരീക്ഷം മാറിയിരുന്നു. കോണ്‍ഗ്രസ് സഖ്യവും ടിആര്‍എസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ തെലങ്കാനയില്‍ നടക്കുന്നത്. കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് കയറിയ ചന്ദ്രശേകര്‍ റാവുവും ഇത്തവണ കടുത്ത മത്സരമാണ് നേരിടുന്നത്.

കോണ്‍ഗ്രസ് തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യത്തില്‍ എത്തിയതാണ് ചന്ദ്രശേകര്‍ റാവുവിനെ ഭയപ്പെടുത്തുന്ന ഘടകം. ഗാജ്വെല്‍ മണ്ഡലത്തില്‍ നിന്നാണ് ചന്ദ്രശേഖര്‍ റാവു ജനവിധി തേടുന്നത്. കഴിഞ്ഞ തവണ 19,366 വോട്ടുകള്‍ക്കാണ് ചന്ദ്രശേഖര്‍ റാവു ഇവിടെ നിന് വിജയിച്ചത്. കഴിഞ്ഞ തവണ 67,303 വോട്ടുകളാണ് ചന്ദ്രശേഖര്‍ റാവു നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയത് തെലുങ്ക ദേശം പാര്‍ട്ടിയുടെ പ്രതാപ് റെഡ്ഡി. മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ ടി. നരസ് റെഡ്ഡി 34,085 വോട്ടുകളാണ് നേടിയത്.

ഇത്തവണയും പ്രതാപ് റെഡ്ഡി തന്നെയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ എതിര്‍സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ നരസ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതാപ് റെഡ്ഡിയെ പിന്തുണക്കുന്നു. കഴിഞ്ഞ തവണ പ്രതാപ് റെഡ്ഡിയും നരസ് റെഡ്ഡിയും നേടിയ വോട്ടുകള്‍ ഇത്തവണയും ലഭിച്ചാല്‍ ചന്ദ്രശേഖര്‍ റാവു പരാജയപ്പെടും എന്നതാണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ വോട്ടുകള്‍ മൊത്തമായി സഖ്യത്തിന് ലഭിക്കില്ല എന്ന് ടിആര്‍എസ് പറയുന്നുണ്ടെങ്കിലും ചന്ദ്രശേഖര്‍ റാവുവിനെ ഭയപ്പെടുത്തുന്ന ഒന്നാണ് കഴിഞ്ഞ തവണത്തെ വോട്ട് നിലവാരം. അത് കൊണ്ട് തന്നെ ഓരോ വോട്ടും വളരെ പ്രധാനപ്പെട്ടതാണ് എന്ന തരത്തിലാണ് ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തനം.

ചന്ദ്രശേഖര്‍ റാവുവിന്റെ മണ്ഡലത്തില്‍ നിന്നുള്ള നിരവധി ടിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതും ടിആര്‍എസിനെ ഭയപ്പെടുത്തുന്ന ഒന്നാണ്. മുതിര്‍ന്ന നേതാക്കളായിരുന്ന നരസ് റെഡ്ഡിയും രാമലു നായിക്ക് എംഎല്‍സിയും മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ളവരാണ്. എന്നാല്‍ മണ്ഡലത്തിലെ എണ്‍പത് ശതമാനം വോട്ടും ചന്ദ്രശേഖര്‍ റാവു നേടി കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് ടിആര്‍എസ് നേതാക്കള്‍ പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018