Politics

മാത്യൂ ടി തോമസ് രാജിവെച്ചു; പാര്‍ട്ടി പിളരില്ലെന്ന് പ്രതികരണം, ‘രാജി ഉപാധികളില്ലാതെ’

ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് രാജിവെച്ചു. ക്ലീഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറുകയായിരുന്നു. ജെഡിഎസിലെ കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും. സത്യപ്രതിജ്ഞ എന്നായിരിക്കും എന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും.

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് രാജിയെന്നും, രാജി സംബന്ധിച്ച് ഉപാധികളില്ലെന്നും മാത്യൂ ടി തോമസ് പ്രതികരിച്ചു. പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ പോകില്ല. സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷന്‍ സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല, ഒരു സ്ഥാനവും താന്‍ ആവശ്യപെട്ടിട്ടില്ല.

മന്ത്രിസ്ഥാനം വച്ചുമാറണമെന്ന ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മാത്യൂ ടി തോമസിന്റെ രാജി. ജെഡിഎസിലെ ഭിന്നത മറനീക്കി പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം ഒഴിയാന്‍ മാത്യൂ ടി തോമസ് നിര്‍ബന്ധിതനായത്.

മന്ത്രിസ്ഥാനത്തെ ചൊല്ലി ജനതാദള്‍ എസില്‍ ഉടലെടുത്ത കലഹങ്ങള്‍ക്ക് ഇതോടെ അവസാനമായി. മന്ത്രി സ്ഥാനം പങ്കുവെക്കുന്ന കാലയളവ് സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന നിര്‍ദേശങ്ങള്‍ ജനതാദള്‍ ദേശീയ നേതൃത്വം അംഗീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി മാത്യു ടി തോമസിന് സ്ഥാനം ഒഴിയേണ്ടി വന്നത്.

മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെ ചൊല്ലിയുളള അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ കേരളത്തില്‍ നിന്നുളള നേതാക്കളെ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡ ഇന്നലെ ബംഗ്‌ളൂരുവിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനം. ജനതാദള്‍ എസ് നേതാക്കളായ കെ. കൃഷ്ണ്‍കുട്ടി, സി.കെ നാണു, മന്ത്രി മാത്യു ടി തോമസ് എന്നിവരെയാണ് ദേശീയ നേതൃത്വം വിളിപ്പിച്ചത്.

ഇതില്‍ മന്ത്രി മാത്യു ടി തോമസ് ഒഴികെയുളളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പാര്‍ട്ടിസമ്മര്‍ദത്തിനു വഴങ്ങി മന്ത്രി സ്ഥാനം ഒഴിയാനില്ലെന്നായിരുന്നു മാത്യു ടി തോമസിന്റെ നിലപാട്. തന്നെ അപമാനിച്ച് പുറത്താക്കാനാണ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി ശ്രമിക്കുന്നതെന്നും അതിനാല്‍ അദ്ദേഹം കൂടെയുളള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും മാത്യു ടി തോമസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനെച്ചൊല്ലി മുന്‍പ് വിളിച്ച യോഗവും നടന്നിരുന്നില്ല. സി.കെ. നാണുവിന്റെ പിന്തുണ ഇരുനേതാക്കളും അവകാശപ്പെട്ടിരുന്നു.

മന്ത്രിസ്ഥാനം പകുതി കാലം വീതം പങ്കുവയ്ക്കാന്‍ മന്ത്രിസഭാ രൂപീകരണവേളയില്‍ ധാരണയുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി കെ. കൃഷ്ണന്‍കുട്ടി അവകാശവാദമുന്നയിച്ചതോടെയാണ് ജനതാദളില്‍ കലഹം ആരംഭിച്ചത്.

തുടര്‍ന്ന് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി കേരളത്തിലെത്തി പാര്‍ട്ടി നേതൃയോഗം വിളിച്ചു. മാത്യു ടി. തോമസിനു പകരം കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകണമെന്ന അഭിപ്രായത്തിനാണ് ഇതില്‍ മുന്‍തൂക്കം ലഭിച്ചത്.

മന്ത്രിയുടെ വസതിയിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരി മന്ത്രിയുടെ ഭാര്യക്കെതിരെ പരാതി നല്‍കുകയും ജനതാദളിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കൃഷ്ണന്‍കുട്ടിയുടെ പിഎ മന്ത്രിക്കെതിരെ കുറിപ്പിടുകയും ചെയ്തതോടെ തര്‍ക്കം രൂക്ഷമായി. ജീവനക്കാരി ആദ്യം പൊലീസില്‍ നല്‍കിയ പരാതി പിന്നീട് കോടതിയിലുമെത്തി. മന്ത്രിക്കെതിരെയുള്ള പരാതികളില്‍ ഒരു പങ്കുമില്ലെന്നാണ് കൃഷ്ണന്‍കുട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018