Politics

പാര്‍ട്ടി ജീവന്റെ ഭാഗം, ഏത് നടപടിയും രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് പികെ ശശി 

പികെ ശശി
പികെ ശശി

ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി. പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും രണ്ടു കയ്യും നീട്ടി അംഗീകരിക്കുമെന്നുമാണ് ശശി പറഞ്ഞത്.

പാര്‍ട്ടി എന്റെ ജീവന്റെ ഭാഗമാണ്, പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും, ഏത് നടപടിയുടെ രണ്ടു കയ്യും നീട്ടി അംഗീകരിക്കും

ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതിയില്‍ നടപടി ഉറപ്പായ സാഹചര്യത്തിലാണ് പികെ ശശിയുടെ പ്രതികരണം. ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയാണ്.

ശശി ലൈംഗിക അതിക്രമം കാട്ടിയിട്ടില്ലെന്നാണ് പികെ ശ്രീമതിയും എകെ ബാലനും അടങ്ങിയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഫോണിലൂടെയുളള മോശം പെരുമാറ്റം മാത്രമേ ഉണ്ടായിട്ടുളളൂ എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. പരാതിക്കാരിയും ശശിയുടെ തമ്മിലുളള ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി നല്‍കിയിട്ടുണ്ട്.

വിഭാഗീയതാണ് പികെ ശശിക്കെതിരായ പരാതിക്ക് പിന്നിലെന്നായിരുന്നു കമ്മീഷനംഗമായ എകെ ബാലന്റെ നിലപാട് എന്നാല്‍ ഇതിനോട് മറ്റൊരംഗമായ പികെ ശ്രീമതി യോജിച്ചില്ല. പരാതി ശരിയായുട്ടുളളതാണെന്ന നിലപാടാണ് പികെ ശ്രീമതി സ്വീകരിച്ചത്. വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് സൂചന.

പെണ്‍കുട്ടിയുടെ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. വിഭാഗീയതയുടെ പേരില്‍ ഇത്തരത്തിലുളള പരാതി നല്‍കിയെന്ന് പറയുന്നത് പെണ്‍കുട്ടിയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുന്നതിന് സമാനമായിരിക്കും എന്നും പികെ ശ്രീമതി നിലപാടെടുത്തു.

റിപ്പോര്‍ട്ടില്‍ പാലക്കാട്ടെ പാര്‍ട്ടിക്കുളളിലെ വിഭാഗീയതയാണ് കാരണമെന്ന് നിഗമനമില്ല, എന്നാല്‍ ഈ വിവരം മാധ്യമങ്ങളിലൂടെയും മറ്റും പുറത്തെത്തിക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് ചിലര്‍ പ്രവര്‍ത്തിച്ചു. അവര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം എന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അതിനാല്‍ തന്നെ ശശിക്കൊപ്പം പാലക്കാട്ടെ പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കുമെന്ന് പികെ ശശി. പരാതിയില്‍ പികെ ശശി പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പികെ ശശിയുടെ വിശദീകരണവും കമ്മീഷന്‍ റിപ്പോര്‍ട്ടും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയാണ്. ഇന്ന് ശശിക്കെതിരായ നടപടിയില്‍ തീരുമാനം ഉണ്ടാകും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018