Politics

‘തൊഴിലുറപ്പ് പദ്ധതിയെ പിന്തുണക്കുന്നു, പരാജയമെന്ന് വിളിക്കാനാവില്ല’; മോഡിയെ തള്ളി വരുണ്‍ ഗാന്ധി 

ഗ്രാമപ്രദേശങ്ങളില്‍ തൊഴില്‍ ഉറപ്പ് വരുത്തുന്നതിനു വേണ്ടി യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി മികച്ചതാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. പദ്ധതിയെ പരാജയമെന്ന് വിളിക്കാനാവില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. അഹമ്മദാബാദ് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു വരുണ്‍ ഗാന്ധി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി തൊഴിലുറപ്പ് പദ്ധതി ദാരിദ്യം മറികടക്കാന്‍ കഴിയാതെ പരാജയപ്പെട്ട യുപിഎ സര്‍ക്കാരിന്റെ ജീവിക്കുന്ന സ്മാരകമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് പറഞ്ഞിരുന്നു. ഈ വാദത്തെയാണ് വരുണ്‍ ഗാന്ധി തള്ളിക്കളഞ്ഞിരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴെ എന്ത് തരത്തിലുള്ള ജോലിയാണ് നടപ്പിലാക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഗ്രാമീണര്‍ക്ക് കൊടുക്കണം. ഇന്ത്യയിലെ ഐഎഎസ് ഓഫീസര്‍മാരുടെ കണക്കെടുത്താല്‍ ജന്മനാ ലഭിക്കുന്ന സൗകര്യങ്ങളുടെ പുറത്ത് ഐഎഎസ് ലഭിച്ചവരാണ് അവരില്‍ കൂടുതല്‍ പേരും. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കില്‍ 69 ശതമാനം ഐഎഎസ് ഓഫീസര്‍മാരും സ്വകാര്യ സ്‌കൂളുകളില്‍ പഠിച്ചവരാണ്. 84 ശതമാനം പേര്‍ മഹാനഗരങ്ങളില്‍ നിന്നുള്ളവരാണ്. വളരെ സൗകര്യങ്ങളോടൊപ്പം ബിരുദാനന്തര ബിരുദം എടുത്തവരാണ് 70 ശതമാനം പേരുമെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ 15.5 ലക്ഷം സ്‌കൂളുകളില്‍ 1.2 ശതമാനം സ്‌കൂളുകള്‍ മാത്രമാണ് 'ഉന്നത' ബോര്‍ഡുകളായ സിബിഎസ്ഇ, ഐസിഎസ്‌സി സിലബസ് പഠിപ്പിക്കുന്നുള്ളൂ. 2015-2016ലെ ഐഐടി പ്രവേശനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്‌കൂളില്‍ പഠിച്ച 8 ശതമാനം പേര്‍ക്കെ പ്രവേശനം ലഭിച്ചുള്ളൂ. ഇത് വ്യക്തമാക്കുന്നത് ഉന്നത ജീവിത സൗകര്യങ്ങളില്‍ ജനിച്ചു വന്നവര്‍ക്ക് മാത്രമേ തുടര്‍ന്നും അതേ സൗകര്യങ്ങള്‍ ഇന്ത്യയില്‍ ലഭിക്കുന്നുള്ളൂ എന്നതാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018