Politics

വ്യാജവാര്‍ത്തകളെ കുറിച്ച് സര്‍വ്വേ നടത്തിയ ബിബിസിക്കും രക്ഷയില്ല; ബിജെപി രാജസ്ഥാനില്‍ അധികാരത്തിലെത്തുമെന്ന് ബിബിസിയുടെ പേരില്‍ വ്യാജ സര്‍വ്വേ 

ഇന്ത്യയിലെ ജനങ്ങള്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് സര്‍വ്വേ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ബിബിസിയ്ക്കും വ്യാജവാര്‍ത്തകളില്‍ നിന്ന് രക്ഷയില്ല. രാജസ്ഥാനില്‍ ബിജെപി മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്ന് ബിബിസിയുടെ സര്‍വ്വേ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് ബിബിസി വ്യക്തമാക്കി.

ബിബിസി നവംബറില്‍ നടത്തിയ സര്‍വേയില്‍ ബിജെപി 135 സീറ്റുകളോടെ അധികാരത്തിലെത്തുമെന്നാണ് പ്രചരണം. ജൂണില്‍ നടത്തിയ സര്‍വ്വേയില്‍ മുമ്പിലായിരുന്ന കോണ്‍ഗ്രസ് നവംബറില്‍ എത്തുമ്പോള്‍ പിന്നിലേക്ക് പോവുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്യുമെന്ന് വ്യാജ സര്‍വ്വേ പറയുന്നു. ബിബിസിയുടെ ലോഗോ സഹിതമാണ് വ്യാജ പ്രചാരണം.

എന്നാല്‍ തങ്ങള്‍ ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയിട്ടില്ലെന്ന് ബിബിസി വക്താവ് പറഞ്ഞു. സ്ഥാപനം ഇത്തരത്തിലുള്ള പ്രീ ഇലക്ഷന്‍ സര്‍വ്വേകള്‍ ഇന്ത്യയില്‍ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു്‌വെന്നായിരുന്നു ബിബിസിയുടെ പഠന റിപ്പോര്‍ട്ട്. രാജ്യം കെട്ടിപ്പെടുത്താനുള്ള ദേശീയ സന്ദേശങ്ങള്‍ എന്ന നിലയ്ക്കാണ് ഈ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലധികവും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സഹായിക്കാന്‍ വേണ്ടിയുള്ള ട്വിറ്റര്‍, മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴിയാണെന്നും ബ്രിട്ടീഷ് പബ്ലിക്ക് ബ്രോഡ് കാസ്റ്റ് തിങ്കളാഴ്ച പുറത്തുവിട്ട പഠനത്തില്‍ പറയുന്നു.

ഇന്ത്യ, കെനിയ, നൈജീരിയ എന്നിവിടങ്ങളില്‍ സമഗ്രമായി നടത്തിയ പഠനത്തില്‍ സാധാരണക്കാരാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. യാതൊരു തരത്തിലുമുള്ള പരിശോധനയും നടത്താതെ ആളുകള്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

എങ്ങനെയാണ് സന്ദേശം അയക്കാന്‍ കഴിയുന്ന ആപ്പ് വഴി വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത്, വൈകാരികത എങ്ങനെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കാരണമാകുന്നത് തുടങ്ങിയ വിഷയത്തിലാണ് പഠനം ശ്രദ്ധ കേന്ദ്രികരിച്ചത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018