Politics

അധികാരത്തിലെത്തിച്ചാല്‍ ബാലവിവാഹത്തിന് തടസ്സമുണ്ടാകില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി; പൊലീസ് ഇടപെടല്‍ തടയുമെന്ന് വാഗ്ദാനം  

അധികാരത്തിലെത്തിക്കുകയാണെങ്കില്‍ ബാലവിവാഹത്തിന് തടസ്സങ്ങള്‍ നീക്കാമെന്ന് രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ ചൗഹാന്‍. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ഈ വാഗ്ദാനവുമായി സ്ഥാനാര്‍ത്തി രംഗത്തെത്തിയത്. ബാലവിവാഹം നടത്തുമ്പോള്‍ പൊലീസ് ഇടപെടുന്നത് അടക്കമുള്ള കാര്യങ്ങള്‍ താന്‍ ജയിക്കുകയാണെങ്കില്‍ നിര്‍ത്തുമെന്നും ഇവര്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.

രാജസ്ഥാനിലെ സൊജത് മണ്ഡലത്തില്‍ മത്സരിക്കുന്ന ശോഭ ചൗഹന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് ചൗഹാന്റെ ഭാര്യയാണ്. രണ്ടാം തവണയാണ് ഇവര്‍ മത്സരത്തിനിറങ്ങുന്നത്. അധികാരത്തിലെത്തുകയാണെങ്കില്‍ ജനങ്ങള്‍ ബാലവിവാഹം നടത്തുമ്പോള്‍ പൊലീസില്‍ നിന്ന് അനുഭവിക്കുന്ന അപമാനം ഇല്ലാതാക്കും. ശോഭ ഇങ്ങനെ പ്രസംഗിച്ചപ്പോള്‍ കയ്യടിയോടുകൂടിയാണ് സദസ്സിലുള്ളവര്‍ എതിരേറ്റത്.

പാലി ജല്ലാ കലക്ടര്‍ സുധീര്‍ കുമാര്‍ ശര്‍മയാണ് സംഭവം പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ വിഷയം എത്തിച്ചിരിക്കുന്നത്. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ആരോപണം സത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ജില്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2018 ല്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍)പറയുന്ന കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്ന 12 സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് രാജസ്ഥാന്‍. രാഷ്ട്രീയ നേതാക്കളടക്കം ഇതിനെ അനുകൂലിക്കുന്ന സ്ഥിതിവിശേഷവും ഇവിടെ നിലനില്‍ക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018