Politics

ബിജെപിയുടെ രാമജപത്തില്‍ നെറ്റി ചുളിക്കുന്ന അയോദ്ധ്യ; ലക്ഷ്യം വോട്ടു മാത്രമെന്ന് തദ്ദേശവാസികള്‍  

1980കളുടെ അവസാനം മുതല്‍ രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. ബാബ്‌റി മസ്ജിദ് തകര്‍ത്ത് 26 വര്‍ഷത്തിന് ശേഷം ബിജെപി നടത്തുന്ന 'രാമ പ്രചാരണങ്ങള്‍' ഇപ്പോള്‍ വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തല്‍. രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ ലക്ഷക്കണക്കിന് പേര്‍ സംഘടിക്കുന്നു എന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ച സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം എത്തിയത് 100ല്‍ താഴെ മാത്രം ആളുകളാണ്. രാമക്ഷേത്രപ്രചാരണങ്ങള്‍ 'രാമജന്മഭൂമിയായ' അയോദ്ധ്യയിലെ ബിജെപി അനുഭാവികളില്‍ പോലും തണുത്ത പ്രതികരണമാണ് ഉണ്ടാക്കുന്നത്. വിവാദഭൂമികയാക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അയോദ്ധ്യയില്‍ സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച് സ്‌ക്രോള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയമാണ് ബിജെപി കൈവരിച്ചത്. മുഖ്യമന്ത്രി സ്ഥാനം തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായ യോഗി ആദിത്യനാഥിനെ ഏല്‍പ്പിച്ചുകൊണ്ട് ബിജെപി തങ്ങളുടെ നയം വ്യക്തമാക്കുകയും ചെയ്തു. കൊലപാതകവും ഭീഷണിപ്പെടുത്തലും കലാപാഹ്വാനവും ഉള്‍പ്പെടെയുളള കേസുകളില്‍ പ്രതിയായിരുന്നു യോഗി ആദിത്യനാഥ്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ പാക് ഭീകരന്‍ ഹാഫിസ് സയീദിനോട് ഉപമിക്കുകയും താമജ്മഹലിന്റെ പേര് രാം മഹല്‍ എന്നാക്കണമെന്ന് ആവശ്യമുയര്‍ത്തുകയും ചെയ്ത ഹിന്ദു സന്ന്യാസി.

ബിജെപിയുടെ രാമജപത്തില്‍ നെറ്റി ചുളിക്കുന്ന അയോദ്ധ്യ; ലക്ഷ്യം വോട്ടു മാത്രമെന്ന് തദ്ദേശവാസികള്‍  

യോഗി ആദിത്യനാഥിന് കീഴിലെ ഭരണത്തില്‍ ആര്‍എസ്എസ്-ബിജെപിയുടെ ഹിന്ദുത്വ അജണ്ടയില്‍ വിട്ടുവീഴ്ച്ചകളുണ്ടാകില്ലെന്നായിരുന്നു വിലയിരുത്തല്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി യുപി തയ്യാറെടുക്കുമ്പോള്‍ രാമനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങളിലൂടെ തന്റെ ഹിന്ദുത്വവാദത്തിന്റെ മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുകയാണ് ആദിത്യനാഥ്.

2017ല്‍ യോഗി സര്‍ക്കാര്‍ അയോദ്ധ്യയില്‍ വമ്പന്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ ഹെലികോപ്ടറില്‍ വന്നിറങ്ങിയ രാമവേഷധാരിയെ യോഗി വണങ്ങി. ദീപാവലിക്ക് രാമന്റെ അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവാണ് അതിലൂടെ അവതരിപ്പിച്ചത്. കഴിഞ്ഞ നവംബറില്‍ സരയൂനദിയുടെ തീരങ്ങളില്‍ മൂന്ന് ലക്ഷത്തിലധികം മണ്‍ചിരാതുകള്‍ കത്തിച്ച് യോഗി സര്‍ക്കാര്‍ ഗിന്നസ് ലോകറിക്കോര്‍ഡിട്ടു. ഈ ആഘോഷത്തിനിടെ തന്നെയാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോദ്ധ്യയെന്ന് മാറ്റിക്കൊണ്ടുള്ള യുപി മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകുന്നത്. അയോദ്ധ്യ പട്ടണത്തില്‍ രാമന്റെ പേരില്‍ വിമാനത്താവളം, രാമന്റെ പിതാവ് ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളെജ് എന്നിവ നിര്‍മ്മിക്കുമെന്നും യോഗി വാഗ്ദാനം ചെയ്തു. 'രാമജന്മഭൂമിയില്‍' മദ്യവും ഇറച്ചിയും പൂര്‍ണമായും നിരോധിക്കുന്ന കാര്യം സംസ്ഥാനസര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും യോഗി പ്രസ്താവിച്ചു. ആഴ്ച്ചകള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി, 221 മീറ്റര്‍ ഉയരത്തില്‍ രാമപ്രതിമ നിര്‍മ്മിക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാല്‍ ബിജെപിയുടെ രാമക്ഷേത്ര വാഗ്ദാനം വോട്ടിന് വേണ്ടി മാത്രമുള്ളതാണെന്നും തങ്ങളുടെ വ്യാകുലത ഉപജീവനത്തേക്കുറിച്ചാണെന്നുമാണ് അയോദ്ധ്യാനിവാസികള്‍ പറയുന്നത്.

ബിജെപിയുടെ രാമജപത്തില്‍ നെറ്റി ചുളിക്കുന്ന അയോദ്ധ്യ; ലക്ഷ്യം വോട്ടു മാത്രമെന്ന് തദ്ദേശവാസികള്‍  

ക്ഷേത്രം എവിടെ?

ഉത്തരാഖണ്ഡ് സ്വദേശിയായ ബാബ്ലൂ ശ്രീവാസ്തവ വിഎച്ച്പി നവംബര്‍ 25ന് നടത്തിയ ധര്‍മ്മസഭയില്‍ പങ്കെടുക്കാനെത്തിയതാണ്. സരയൂ നദീതീരത്തെ സന്ന്യാസിമാര്‍ക്കൊപ്പം കുറച്ചുദിവസം തങ്ങാന്‍ തീരുമാനിച്ചു. ഫൈസാബാദിന്റെ പേര് മാറ്റിയതുകൊണ്ടോ ഒരു പ്രതിമ നിര്‍മ്മിച്ചതുകൊണ്ടോ എന്താണ് ലഭിക്കുകയെന്ന് ബാബ്ലൂ ചോദിക്കുന്നു.

എവിടെയാണ് രാമക്ഷേത്രം? യോഗി കാവി ധരിച്ച് നടക്കുകയാണ്. പക്ഷെ രാമക്ഷേത്രത്തിനായി വേണ്ടത് ചെയ്യുന്നില്ല.
ബാബ്ലൂ ശ്രീവാസ്തവ

തെഹ്‌രി ബസാറില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന ഗിരിധാരിലാല്‍ ശര്‍മ കടുത്ത ബിജെപി അനുകൂലിയാണ്. രാമക്ഷേത്രം വൈകുന്നതില്‍ തന്റെ ക്ഷമ നശിച്ചെന്നാണ് ഗിരിധാരിലാല്‍ ശര്‍മയുടെ പ്രതികരണം.

ഇപ്പോള്‍ ഞാന്‍ ബിജെപിയെ പിന്തുണയ്ക്കും. പക്ഷെ ഈ തെരഞ്ഞെടുപ്പിന് ശേഷവും അവര്‍ ക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപിയ്ക്ക് വലിയ നഷ്ടമുണ്ടാകും.
ഗിരിധാരിലാല്‍

മോഡി സര്‍ക്കാര്‍ ഡിസംബര്‍ 11-ഓടെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് തന്റെ അറിവെന്നും ഗിരിധാരിലാല്‍ കൂട്ടിച്ചേര്‍ത്തു.

വികസനം എവിടെ?

രാമക്ഷേത്രം പോയിട്ട് അയോദ്ധ്യപട്ടണത്തില്‍ വേണ്ടത്ര വികസനം കൊണ്ടുവരാന്‍ പോലും ആദിത്യനാഥിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ദീപാവലി ആഘോഷങ്ങളൊക്കെ കൊള്ളാമെന്നും പക്ഷെ വികസനമാണ് വരേണ്ടതെന്നും സ്‌നാനഘട്ടമായ 'രാം കി പൈഡി'യില്‍ മതഗ്രന്ഥങ്ങള്‍ വില്‍ക്കുന്ന ഉഷാ ദേവി മിശ്ര പറയുന്നു.

ദീപാവലി ദിനത്തില്‍ നല്ല ഭംഗിവരുത്തിയെങ്കിലും വേണ്ടത്ര ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ തന്നെ വൃത്തിഹീനമായി. വെറുതെ വിളക്ക് കത്തിക്കുന്നതിനേക്കാള്‍ നല്ലത് രാം കി പൈഡി വൃത്തിയാക്കുന്നതായിരുന്നു.
ഉഷാ ദേവി മിശ്ര
രാം കി പൈഡി
രാം കി പൈഡി

തങ്ങള്‍ക്ക് വേണ്ടത് തൊഴിലാണെന്ന് ഫൈസാബാദ് സ്വദേയിയായ സൂര്യകാന്ത് തിവാരിയെന്ന 28കാരന്‍ പ്രതികരിച്ചു.

എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങളുടെ പ്രദേശങ്ങള്‍ അടച്ചുപൂട്ടുന്നു. പുറത്തെ രാഷ്ട്രീയം ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് വേണ്ടത് തൊഴില്‍ മാത്രമാണ്.
സൂര്യകാന്ത് തിവാരി

2017 തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ പ്രചാരണം ഫലം കണ്ടതുപോലെയായിരിക്കില്ല 2019ല്‍ എന്നാണ് മുന്‍ ജെഎന്‍യു പ്രൊഫസറായ സുധ പൈയുടെ നിരീക്ഷണം.

തൊഴിലില്ലായ്മയും ജിഎസ്ടിയും കാര്‍ഷിക പ്രതിസന്ധികളും കാരണം ജനം അസന്തുഷ്ടരാണ്. ഇത്തവണ മുമ്പത്തേതുപോലെ ഹിന്ദുത്വം ഫലം ചെയ്‌തേക്കില്ല.
സുധ പൈ
ബിജെപിയുടെ രാമജപത്തില്‍ നെറ്റി ചുളിക്കുന്ന അയോദ്ധ്യ; ലക്ഷ്യം വോട്ടു മാത്രമെന്ന് തദ്ദേശവാസികള്‍  

ധര്‍മ്മസഭ പരിപാടി സംഘടിപ്പിച്ചതോടെ തന്റെ ഉപജീവനമാര്‍ഗം വഴിമുട്ടിയെന്ന് ഫൈസാബാദില്‍ ഭക്ഷണശാല നടത്തുന്ന സുഹൈല്‍ അഹമ്മദ് പറയുന്നു. മുസ്ലീം വിശ്വാസികളായ തന്റെ ഹോട്ടലിലെ തൊഴിലാളികള്‍ ആക്രമണം ഭയന്ന് ഓടിപ്പോയതാണ് സുഹൈലിനെ കുഴക്കുന്നത്.

ജീവനക്കാരില്ലാത്തതിനാല്‍ എന്റെ ഷോപ്പ് നാല് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. എന്ത്ര നാള്‍ ഞങ്ങള്‍ക്ക് ഇങ്ങനെ തുടരാന്‍ പറ്റും?
സുഹൈല്‍ അഹമ്മദ്

സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ചുള്ള കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണെന്നാണ് അയോദ്ധ്യ-ഫൈസാബാദ് ബിജെപി മേയറായ ഋഷികേശ് ഉപാധ്യായയുടെ വിശദീകരണം.

അയോദ്ധ്യയില്‍ മാത്രമല്ല, തൊഴിലില്ലായ്മ രാജ്യം മുഴുവന്‍ നേരിടുന്ന പ്രശ്‌നമാണ്. ഞങ്ങളുടെ ദീപാവലി ആഘോഷം കൊണ്ട് മണ്‍പാത്രനിര്‍മ്മാണക്കാര്‍ക്കും, തിരി തെറുപ്പുകാര്‍ക്കും എണ്ണവില്‍പ്പനക്കാര്‍ക്കും തൊഴില്‍ ലഭിച്ചു.
ഋഷികേശ് ഉപാധ്യായ

ദീപാവലി ആഘോഷിച്ചില്ലെങ്കില്‍ 99 ശതമാനം കുട്ടികള്‍ക്കും അത് എന്തിനാണെന്ന് മനസിലാകില്ല. വരും തലമുറ ഫേസ്ബുക്കിലാണ് സമയം ചെലവിടുന്നത്. അവര്‍ക്ക് സംസ്‌കാരത്തേക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിവ് നല്‍കണമെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ രാമജപത്തില്‍ നെറ്റി ചുളിക്കുന്ന അയോദ്ധ്യ; ലക്ഷ്യം വോട്ടു മാത്രമെന്ന് തദ്ദേശവാസികള്‍  

ബിജെപി പ്രചാരണങ്ങള്‍ കൊണ്ടൊന്നും ക്ഷേത്രം യാഥാര്‍ത്ഥ്യമാകില്ലെന്നാണ് ബാബ്‌റി മസ്ജിദ് പ്രദേശത്തെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ സത്യേന്ദ്ര ദാസ് ചൂണ്ടിക്കാണിക്കുന്നത്.

ഈ പ്രസംഗങ്ങളും ധര്‍മ്മസഭയയുമൊന്നും ക്ഷേത്രം നേടിത്തരില്ല. കോടതിയ്ക്ക് മാത്രമേ അത് സാധിക്കൂ. രാമഭക്തര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. ഭരണത്തിലെത്തിയാല്‍ ചെയ്യുന്ന ആദ്യത്തെ കാര്യം രാമക്ഷേത്രനിര്‍മ്മാണമായിരിക്കുമെന്ന് ബിജെപി ഭക്തരോട് പറഞ്ഞിരുന്നു. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല.
സത്യേന്ദ്ര ദാസ്

രാമന്റെ പ്രതിമയും ഫൈസാബാദിന്റെ പേരുമാറ്റലും അര്‍ത്ഥമില്ലാത്ത പ്രവൃത്തിയാണ്. അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപി ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാമജന്മഭൂമി ക്ഷേത്രപുരോഹിതന്‍ കൂട്ടിച്ചേര്‍ക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018