Politics

മധ്യപ്രദേശില്‍ സിസിടിവികള്‍ കണ്ണടച്ചെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഒരുമണിക്കൂര്‍ റെക്കോര്‍ഡിങ് ലഭ്യമല്ല; അട്ടിമറിയാരോപണം ബലപ്പെടുന്നു 

വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറോളം ക്യാമറ പ്രവര്‍ത്തനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സ്ഥിരീകരിച്ചത്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമിലെ സിസിടിവി ക്യാമറ പ്രവര്‍ത്തനഹിതമായിരുന്നു എന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറോളം ക്യാമറ പ്രവര്‍ത്തനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് എത്തിയത്.

സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും എല്‍ഇഡി ഡിസ്‌പ്ലേയും രാവിലെ 8.19 മുതല്‍ 9.35 വരെ പ്രവര്‍ത്തിച്ചില്ലെന്നാണ് ഭോപ്പാല്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. അതിനാല്‍ ഈ സമയത്തെ റെക്കോര്‍ഡിങ് ലഭ്യമാകില്ല.

ഇത്തരം തടസ്സങ്ങളുണ്ടായാല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി മറ്റൊരു എല്‍ഇഡി സ്‌ക്രീനും, ഇന്‍വെര്‍ട്ടറും ജനറേറ്ററും നല്‍കിയിരുന്നുവെങ്കിലും അത് ഉപയോഗിച്ചിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. സ്‌ട്രോങ് റൂമിലെ ക്യാമറകള്‍ നിലവില്‍ പ്രവര്‍ത്തനസജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മെഷീനുകളിലെ അട്ടിമറി ആരോപണത്തെ തുടര്‍ന്ന്, കോണ്‍ഗ്രസ്, ആം ആദ്മി പ്രവര്‍ത്തകര്‍ ഭോപ്പാലിലെ സ്‌ട്രോങ് റൂമിന് കാവല്‍ നില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ ഇവിഎമ്മുകള്‍ നിരീക്ഷിക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടിങ് മെഷീനുകള്‍ക്ക് മൂന്ന് ലെയറോടു കൂടിയ സുരക്ഷാകവചമുണ്ടെന്നും കവാടത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ലെന്നും ഭോപ്പാല്‍ ഡിഐജി ധര്‍മേന്ദ്ര ചൗധരി വ്യക്തമാക്കി.

വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂള്‍ ബസില്‍ മെഷീനുകള്‍ എത്തിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

മെഷീനുകളില്‍ അട്ടിമറി നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നേതാക്കള്‍ കുറിപ്പും നല്‍കിയിരുന്നു.

ദംതാരി മണ്ഡലത്തില്‍ സംശയാസ്പദമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചത്തീസ്ഗണ്ഡ് എഐസിസി ചുമതലയുള്ള നേതാവ് പ്രതികരിച്ചു.

സ്‌ട്രോങ് റൂമിനുള്ളില്‍ ലാപ്‌ടോപുകളും മൊബൈല്‍ ഫോണുകളുമായി ആളുകളെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷവും മെഷീനുകള്‍ തിരിച്ചേല്‍പ്പിക്കാതിരുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഓള്‍ഡ് ജയിലിലെ സ്‌ട്രോങ് റൂം പൂട്ടിയില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണവും കമ്മീഷന്‍ സ്ഥിരീകരിച്ചു. പരാതി ലഭിച്ചതിന് ശേഷം നടപടി സ്വീകരിച്ചതായും കളക്ടറുടെ റിപ്പോര്‍്ട്ടില്‍ വ്യക്തമാക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018