Politics

‘തെലങ്കാന തള്ളി സോണിയാമ്മ’ എത്തിയത് ഗുണം ചെയ്‌തെന്ന് തെലങ്കാന കോണ്‍ഗ്രസ്; പ്രചരണം അവസാനിക്കുന്ന ദിനം സോണിയയെ വീണ്ടുമെത്തിക്കാന്‍ ശ്രമം  

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഡിസംബര്‍ 5ന് സംസ്ഥാനത്ത് വീണ്ടുമെത്തിക്കാന്‍ ശ്രമിച്ച് തെലങ്കാന കോണ്‍ഗ്രസ്. നവംബര്‍ 24ന് സോണിയ സംസ്ഥാനത്തെത്തുകയും കോണ്‍ഗ്രസ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇത് വലിയ ആവേശം പ്രവര്‍ത്തകരിലും സ്ഥാനാര്‍ത്ഥികളിലും ഉണ്ടാക്കി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ വീണ്ടും സംസ്ഥാനത്തെത്തിക്കാന്‍ ശ്രമം നടക്കുന്നത്.

‘തെലങ്കാന തള്ളി സോണിയാമ്മ’ എത്തിയത് ഗുണം ചെയ്‌തെന്ന് തെലങ്കാന കോണ്‍ഗ്രസ്; പ്രചരണം അവസാനിക്കുന്ന ദിനം സോണിയയെ വീണ്ടുമെത്തിക്കാന്‍ ശ്രമം  

തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കാരണക്കാരില്‍ ഒരാളായ സോണിയാ ഗാന്ധി സംസ്ഥാന രൂപീകരണത്തിന് ശേഷം സംസ്ഥാനത്ത് ആദ്യമായെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.

'തെലങ്കാന തള്ളി സോണിയാമ്മ'(തെലങ്കാനയുടെ മാതാവ് സോണിയ) എന്നാണ് സോണിയ ഗാന്ധിയെ പ്രവര്‍ത്തകരും നേതാക്കളും വിശേഷിപ്പിച്ചത്. പാര്‍ട്ടിക്ക് വന്‍ തിരിച്ചടിക്ക് ഇടവരുത്തുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പുതിയ സംസ്ഥാന രൂപവത്കരണത്തിന് മുന്‍കൈയെടുത്തതെന്ന് സോണിയ പറഞ്ഞിരുന്നു. മക്കളുടെ പുരോഗതിയാണ് അമ്മ എപ്പോഴും ആഗ്രഹിക്കുക. അതിനാലാണ് തെലങ്കാനക്ക് സമ്മതം മൂളാന്‍ കാരണം. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷം സംസ്ഥാനത്ത് ഏകാധിപത്യ ഭരണമാണ് നടന്നതെന്നും സോണിയ പറഞ്ഞിരുന്നു.

നിയമസഭ പിരിച്ചു വിട്ടതിനു ശേഷം ടിആര്‍എസ് നടത്തിയ റാലി പ്രതീക്ഷക്കൊത്ത വണ്ണം വിജയിക്കാനാവാതെ പോയതും സോണിയ പങ്കെടുത്ത റാലി വന്‍വിജയമായതും കോണ്‍ഗ്രസിന് വലിയ മേല്‍ക്കൈ ഉണ്ടാക്കിയിട്ടുണ്ട്. അത് കൊണ്ട് കൂടിയാണ് സോണിയയെ വീണ്ടും സംസ്ഥാനത്തെത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018