Politics

വര്‍ഗീയത ആളിക്കത്തിക്കാന്‍ പെരുംനുണ പറഞ്ഞ് അമിത് ഷാ; കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പള്ളിക്ക് മാത്രം ആനുകൂല്യമെന്ന് പ്രചാരണം, പിടിക്കപ്പെട്ടപ്പോള്‍ ഉത്തരംമുട്ടി ബിജെപി 

വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കും വിധം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നുണപ്രചാരണം. തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ കുറിച്ചായിരുന്നു അമിതാഷായുടെ വ്യാജ പ്രചാരണം. ഇത് പിടിക്കപ്പെടാന്‍ ഒട്ടും സമയമെടുത്തില്ല. ഇതോടെ ഉത്തരം മുട്ടിയിരിക്കുകയാണ് ബിജെപി.

മുസ്ലീം പള്ളികള്‍ക്കും ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്തുകൊണ്ട് അമ്പലങ്ങളെ ഒഴിവാക്കി എന്നാണ് എന്റെ ചോദ്യം?
അമിത്ഷാ, ബിജെപി അധ്യക്ഷന്‍

Congress Party in its manifesto promised to provide free electricity to Masjid and Churches but not for the temples. The...

Posted by Bharatiya Janata Party (BJP) on Sunday, December 2, 2018

രംഗറെഡ്ഡി ജില്ലയിലെ അമാഗലില്‍ നടന്ന ബിജെപി റാലിയിലായിരുന്നു അമിത്ഷായുടെ ഈ ചോദ്യം. പൊതുയോഗത്തിലെ പ്രസംഗത്തില്‍ മാത്രമായി ഇത് അവസാനിച്ചില്ല. ബിജെപിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഈ പ്രസംഗം അപ്ലോഡ് ചെയ്തു. 24 മിനുട്ടുള്ള വീഡിയോയില്‍ 17ാം മിനുട്ടിലാണ് അമിതായുടെ ഈ നുണ. ഈ ഭാഗം ഉയര്‍ത്തിക്കാട്ടി ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജിലും പ്രസംഗം അപ്ലോഡ് ചെയ്തു.

പ്രസംഗം വന്നയുടന്‍ തന്നെ സോഷ്യല്‍ മീഡിയ നുണ പിടികൂടി. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ യഥാര്‍ത്ഥ വാഗ്ദാനം ഇതായിരുന്നു:

എല്ലാ അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കും.

കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ആരാധനാലയങ്ങളെ കുറിച്ച് പറയുന്ന ഭാഗം. 
കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ആരാധനാലയങ്ങളെ കുറിച്ച് പറയുന്ന ഭാഗം. 

പ്രകടന പത്രികയില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്ന 32ാം ഉപതലക്കെട്ടിലാണ് ഈ വാഗ്ദാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. തെലങ്കാനയിലെ എല്ലാ അമ്പലങ്ങളുടെയും പരിശുദ്ധി സംരക്ഷിക്കാന്‍ പാര്‍ട്ടി എല്ലാ നടപടികളുമെടുക്കും എന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസന്റെ പ്രകടന പത്രികയിലെ ഈ ഭാഗം തുടങ്ങുന്നത് തന്നെ. ഇതില്‍ ആദ്യമുള്ള അമ്പലം മറച്ചുവെച്ചാണ് അമിതാ മുസ്ലീം പള്ളിക്കും ക്രിസ്ത്യന്‍ ചര്‍ച്ചിനുമായി കോണ്‍ഗ്രസിന്റെ വാഗ്ദാനം എന്ന നുണ അമിത്ഷാ പറഞ്ഞത്. അമ്പലം അദ്യം തന്നെ പറയുമ്പോള്‍ അതെങ്ങനെ ഒഴിവായി എന്നത് വിസ്മയകരം. അമ്പലങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവയുടെ അറ്റകുറ്റപണിക്കുള്ള ഫണ്ടുകള്‍ അനുവദിക്കുന്നതിന് ശരിയായ സംവിധാനം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ട്.

എല്ലാ മതവിശ്വാസികളുടെയും ആരാധനാലയ ഭൂമികള്‍ കയ്യേറ്റം ചെയ്യപ്പെട്ടത് തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും 643 അമ്പലങ്ങളിലെ പൂജാരിമാര്‍ക്കും ജീവനക്കാര്‍ക്കും അപകട ഇന്‍ഷൂറന്‍സ് സുരക്ഷയും കോണ്‍ഗ്രസ് പ്രകടനപത്രികിയില്‍ വാദ്ഗാനം ചെയ്തിട്ടുണ്ട്.

പ്രകടനപത്രികിയലെ യഥാര്‍ത്ഥ ഭാഗങ്ങള്‍ പുറത്തുവന്നെങ്കിലും അതിനോട് പ്രതികരിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് ബിജെപി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018