Politics

തെലങ്കാനയില്‍ ടിആര്‍എസിന് എളുപ്പമല്ല ഇത്തവണ; കടുത്ത വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ്-ടിഡിപി സഖ്യം 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളുടേയും വോട്ടുകള്‍ ഒരുമിച്ചെടുത്താല്‍ 40ശതമാനത്തിന് മുകളില്‍ വരും. എന്നാല്‍ ടിആര്‍എസിന്റെയും സഖ്യകക്ഷിയായ എഐഎംെഎഎംന്റെ വോട്ടുകള്‍ ചേര്‍ത്താല്‍ 40 ശതമാനത്തിന് താഴെയെ വരികയുള്ളൂ.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് സഖ്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെയും ടിഡിപിയുടേയും നേതൃത്വത്തിലുള്ള മഹാസഖ്യം. സെപ്തംബര്‍ 11ന് ബദ്ധശത്രുക്കളായ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും ചേര്‍ന്ന് ടിആര്‍എസിനെതിരെ മഹാസഖ്യം പ്രഖ്യാപിച്ചപ്പോള്‍ കല്‍പ്പിക്കപ്പെടാതിരുന്ന സാധ്യതകളാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ സഖ്യത്തിന് കല്‍പ്പിക്കുന്നത്. ഇരുപാര്‍ട്ടികളെയും കൂടാതെ സിപിഐ, തെലങ്കാന ജനസമിതി എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

തെലങ്കാനയില്‍ ടിആര്‍എസിന് എളുപ്പമല്ല ഇത്തവണ; കടുത്ത വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ്-ടിഡിപി സഖ്യം 

സാധാരണ അര്‍ത്ഥത്തില്‍ സാധ്യമാവാന്‍ സാധ്യതയില്ലാത്ത സഖ്യം സാധ്യമായപ്പോള്‍ സഖ്യത്തിന്റെ നിലനില്‍പ്പിനെ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമായ ചോദ്യം ഇരു പാര്‍ട്ടികള്‍ക്കും പ്രശ്‌നമില്ലാത്ത വിധം സീറ്റ് വിതരണം ചെയ്യുവാന്‍ സാധിക്കമോ എന്നതായിരുന്നു. കേവലമായ ടിആര്‍എസ് വിരുദ്ധത കൊണ്ടും ബിജെപി വിരുദ്ധത കൊണ്ടും സഖ്യം നിലനില്‍ക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. മറ്റൊരു ചോദ്യം ഉയര്‍ന്നത് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടുകള്‍ കൈമാറാന്‍ തയ്യാറാവുമോ എന്നതായിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നുവെന്നാണ് തെലങ്കാനയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍.

തെലങ്കാനയില്‍ ടിആര്‍എസിന് എളുപ്പമല്ല ഇത്തവണ; കടുത്ത വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ്-ടിഡിപി സഖ്യം 

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് സഖ്യം തെലങ്കാനയുടെ തെരഞ്ഞെടുപ്പ് കളം പിടിച്ചു കഴിഞ്ഞെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അത് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ഫറൂഖ് പറയുന്നു.

മൂന്ന് പ്രധാന സൂചനകളെങ്കിലും മഹാസഖ്യത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ്. ഒന്ന്, അടുത്ത് വന്ന സര്‍വ്വേകള്‍ മഹാസഖ്യം വിജയിക്കുമെന്ന് പറയുന്നു. രണ്ട്, പ്രസിദ്ധമായ വാതുവെപ്പ് കേന്ദ്രമായ സത്തയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ മഹാസഖ്യത്തിന് അനുകൂലമാണെന്നാണ്. ടിആര്‍എസിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് മറ്റൊന്ന്. 
ഒമര്‍ ഫറൂഖ്. 
തെലങ്കാനയില്‍ ടിആര്‍എസിന് എളുപ്പമല്ല ഇത്തവണ; കടുത്ത വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ്-ടിഡിപി സഖ്യം 

യഥാര്‍ത്ഥത്തില്‍ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത് ഏപ്രില്‍-മെയ് മാസങ്ങളിലാണ്. നേരത്തെ നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ 100ലധികം സീറ്റുകള്‍ നേടി ടിആര്‍എസ് അധികാരത്തില്‍ വീണ്ടുമെത്തുമെന്നാണ് കെ ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചിരുന്നത്. അന്നത്തെ സര്‍വ്വേകളും ടിആര്‍എസിന് വന്‍വിജയമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അന്തരീക്ഷം പാടെമാറിയെന്ന് നിരീക്ഷകര്‍ പറയുന്നു. ടിആര്‍എസ് പ്രവര്‍ത്തകരും പറയുന്നു കടുത്ത മത്സരമാണ് നടക്കുന്നതെന്ന്.

തെലങ്കാനയില്‍ ടിആര്‍എസിന് എളുപ്പമല്ല ഇത്തവണ; കടുത്ത വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ്-ടിഡിപി സഖ്യം 

ടിആര്‍എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ പറയുന്നത് 65-66 സീറ്റ് നേടി ടിആര്‍എസ് വിജയിക്കുമെന്നാണ്. നേരത്തെ ടിആര്‍എസിന് അനുകൂലമായി ഉണ്ടായിരുന്ന അന്തരീക്ഷം മാറിയെന്ന് സമ്മതിക്കുന്നു. അതില്‍ മഹാസഖ്യം കാരണമായിട്ടുണ്ടെന്നും ഭരണവിരുദ്ധ വികാരം കാരണമായിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

ബിജെപി എല്ലാ സീറ്റുകളിലും മത്സരിക്കുന്നതും ടിആര്‍എസിനെ തളര്‍ത്തുമെന്ന് മാധ്യമ പ്രവര്‍ത്തകനായ ശ്രീറാം കേസരി പറയുന്നു. ബിജെപി തെലങ്കാനയില്‍ അത്ര മോശം പ്രകടനം കാഴ്ചവെക്കുന്ന പാര്‍ട്ടിയല്ല. ഏഴ് മുതല്‍ ഒമ്പത് ശതമാനം വോട്ട് ബിജെപിക്കുണ്ടെന്ന് ശ്രീറാം കേസരി പറയുന്നു. പലരും ബിജെപിയെ കാര്യമായി പരിഗണിക്കുന്നില്ലെങ്കിലും വസ്തുത അതല്ലെന്ന് മാധ്യമ പ്രവര്‍ത്തകനായ നസീര്‍ ജിയാസ് പറഞ്ഞു. വളരെ കൃത്യതയോടെയും തീരുമാനപ്രകാരവുമാണ് ബിജെപിയുടെ പ്രചരണം. സ്വാമി പരിപൂര്‍ണ്ണാനന്ദ, നരേന്ദ്രമോഡി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ അണിനിരത്തിയാണ് പ്രചരണം. ബിജെപി ടിആര്‍എസ് വോട്ടുകളാണ് ചോര്‍ത്തുക. തെക്കന്‍ തെലങ്കാനയിലെ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ മഹാസഖ്യത്തിന് സാധിക്കുമെന്നും നസീര്‍ ജിയാസ് പറഞ്ഞു.

തെലങ്കാനയില്‍ ടിആര്‍എസിന് എളുപ്പമല്ല ഇത്തവണ; കടുത്ത വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ്-ടിഡിപി സഖ്യം 

ടിആര്‍എസിന്റെ മുഖ്യനേതാക്കളായ കെ ചന്ദ്രശേഖര്‍ റാവുവിന്റെയും മകനായ കെടി രാമറാവുവിന്റെ രണ്ട് പ്രതികരണളും തെരഞ്ഞെടുപ്പ് ഗോദയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഡിസംബര്‍ 11ന് ടിആര്‍എസ് അധികാരത്തിലെത്തിയില്ലെങ്കില്‍ രാഷ്ട്രീയ സന്യാസം സ്വീകരിക്കുമെന്നായിരുന്നു കെടി രാമറാവുവിന്റെ പ്രതികരണം. ടിആര്‍എസ് തോറ്റാല്‍ വീട്ടില്‍ വിശ്രമിക്കുമെന്നാണ് കെ ചന്ദ്രശേഖര്‍ റാവു പ്രതികരിച്ചത്. ഈ വാക്കുകള്‍ കടുത്ത മത്സരം നേരിടുന്നതിന്റെ തെളിവുകളാണെന്നാണ് ജനസംസാരം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളുടേയും വോട്ടുകള്‍ ഒരുമിച്ചെടുത്താല്‍ 40ശതമാനത്തിന് മുകളില്‍ വരും. എന്നാല്‍ ടിആര്‍എസിന്റെയും സഖ്യകക്ഷിയായ എഐഎംെഎഎംന്റെ വോട്ടുകള്‍ ചേര്‍ത്താല്‍ 40 ശതമാനത്തിന് താഴെയെ വരികയുള്ളൂ. ടിആര്‍എസ് അനുകൂല തരംഗം ഉണ്ടായിട്ടും ഭരണവിരുദ്ധ വികാരം ഇല്ലാഞ്ഞിട്ടും അത്ര വോട്ടേ നേടാന്‍ കഴിഞ്ഞുള്ളൂ എ്ന്നതും ടിആര്‍എസിനെ ഭയപ്പെടുത്തുന്നതാണ്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018