Politics

തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാനില്‍ ബിജെപി പ്രതിപക്ഷത്തിരിക്കും; ഹര്‍ദിക് പട്ടേല്‍ 

രാജസ്ഥാനില്‍ ഡിസംബര്‍ 7ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. വോട്ടിലൂടെ ബിജെപിയെ പുറത്താക്കാന്‍ രാജസഥാനിലെ ജനങ്ങള്‍ കാത്തിരിക്കുകയാണൈന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.രാജസ്ഥാനിലെ ഉദയ്പൂരിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഹര്‍ദികിന്റെ പ്രതികരണം.

ഞാന്‍ ഗ്രാമങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തു. ജനങ്ങളുടെ വികാരമറിയാന്‍. അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളെ ബിജെപി വഞ്ചിച്ചു. പ്രത്യേകിച്ച് തൊഴില്‍ തരാമെന്ന് പറഞ്ഞ് യുവജനങ്ങളെ. ഒരു തൊഴിലവസരവും നല്‍കിയില്ലെന്ന് മാത്രമല്ല ഉള്ള അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയുമാണ്. 
ഹര്‍ദിക് പട്ടേല്‍ 

ഭില്‍വാരയിലും ഉദയ്പൂരിലും കോട്ടയിലും ജല്‍വാറിലും യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയുന്നതിന് വേണ്ടിയാണ് ഈ യോഗങ്ങള്‍ നടത്തിയതെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസിനു വേണ്ടിയല്ല താന്‍ പ്രചരണം നടത്തിയതെന്നും പക്ഷെ തന്റെ നേതൃത്വത്തിലുള്ള കിസാന്‍ ക്രാന്ത്രി സേനയുടെ നേതൃത്വത്തില്‍ കര്‍ഷകരും ഗോത്രവിഭാഗക്കാരും യുവജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കുകയാണ് ചെയ്തതെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018