Politics

പ്രശാന്ത് കിഷോറിന്റെ ആദ്യ ഇടപെടല്‍ തന്നെ കലാശിച്ചത് ബിജെപിയും ജെഡിയുവും തമ്മിലുള്ള വാക്‌പോരില്‍; ഈവന്റ് മാനേജറെന്ന് പരിഹസിച്ച് ബിജെപി 

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ പ്രാഥമിക അംഗത്വം എടുത്ത് ആഴ്ചകള്‍ക്കുള്ളില്‍ ദേശീയ ഉപാദ്ധ്യക്ഷനായ വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. നിതീഷ് കുമാറിന്റെ പിന്‍ഗാമിയായാണ് ജനതാദള്‍ യുണൈറ്റഡ് നേതാക്കളും അണികളും രാഷ്ട്രീയ ലോകവും പ്രശാന്ത് കിഷോറിനെ വിശേഷിപ്പിക്കുന്നത്. ദേശീയ ഉപാദ്ധ്യക്ഷനായതിന് ശേഷം പ്രശാന്ത് കിഷോറിനെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നടപ്പിലാക്കിയത് ബിജെപിയും ജെഡിയുവും തമ്മിലുള്ള വാക്‌പോരിലാണ് കലാശിച്ചത്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉത്തരവാദിത്വമാണ് പ്രശാന്ത് കിഷോറിന് നല്‍കിയത്.

പാട്‌ന സര്‍വ്വകാലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയും പ്രശാന്ത് കിഷോറിന്റെ ഇടപെടലിനെ ചൊല്ലിയുമാണ് വാക്‌പോര്. ചാത്ര ജനതാദള്‍ യുണൈറ്റഡ് നേതാവും മുന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനുമായ ദിവ്യാന്‍ഷു ഭരദ്വാജിനെ പാട്‌ന വനിതാ കോളേജിനു മുന്‍വശത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടിരിക്കേ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എബിവിപി ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തിരുന്നു. റെയ്ഡിനെതിരെയും ഇക്കാര്യത്തില്‍ പ്രശാന്ത് കിഷോര്‍ ഇടപെടുന്നു എന്നുമാണ് ബിജെപിയുടെ ആരോപണം.

പൊലീസും ഭരണകൂടവും എബിവിപി സ്ഥാനാര്‍ത്ഥികളെയും അണികളെയും തല്ലിച്ചതക്കുകയാണെന്ന് ബിജെപി എംഎല്‍എയായ സഞ്ജീവ് ചൗരസ്യയും എംഎല്‍സിയായ സഞ്ജയ് പാസ്വാനും ആരോപിച്ചു. ഈവന്റ് മാനേജര്‍മാര്‍ ഭരണസ്വാധീനം ചെലുത്തി പാട്‌ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം.

ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ജെഡിയുവിനെതിരെ രംഗതെത്തി. ഭരണ സ്വാധീനം ഉപയോഗിച്ച് സര്‍വ്വകലാശാലയിലെ ജെഡിയു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കുവാന്‍ നോക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.

ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മഞ്ജിയും പ്രസാന്ത് കിഷോറിനെതിരെ രംഗതെത്തി. ഭരണകൂട സംവിധാനം ഉപയോഗിച്ച് എങ്ങനെയും പാട്‌ന സര്‍വ്വകലാശാലയില്‍ വിജയിക്കാനാണ് പ്രശാന്ത് കിഷോര്‍ ശ്രമിക്കുന്നതെന്നാണ് ജിതന്‍ റാം മഞ്ജി ആരോപിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018