Politics

ആസാമില്‍ ഒരു കൈനോക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 200ലധികം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പുതിയൊരു പോരാട്ടത്തിനിറങ്ങുകയാണ്. മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആസാമില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്. ഡിസംബര്‍ 5നും 9നും ആയി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാനുള്ള മമതയുടെ ശ്രമത്തിന്റെ ഭാഗമായാണ് ആസാമില്‍ സംഘടന ഉണ്ടാക്കാനുള്ള ശ്രമം. മുന്‍ മന്ത്രിയും നാല് തവണ എംഎല്‍എയുമായ ഗോപിനാഥ് ദാസിനെ അദ്ധ്യക്ഷനായി പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുത്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ഫിര്‍ഹാദ് ഹക്കീമിനാണ് സംസ്ഥാനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് ആസാം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കാംരൂപ് ജില്ലയില്‍ മൂന്ന് റാലികള്‍ സംഘടിപ്പിച്ചിരുന്നു. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍സ് പ്രകാരം പൗരന്മാരെ പുറത്താക്കുന്നതിനെതിരെയാണ് റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ ആഞ്ഞടിച്ചത്. ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ യോഗത്തിലുയര്‍ന്നു. 40 ലക്ഷം പേരെയാണ് എന്‍ആര്‍സിയില്‍ നിന്ന് പുറത്താക്കിയത്.

ആസാം സന്ദര്‍ശിക്കാന്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ കംബില്‍ഗ്രാം വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ വോട്ടായി മാറുമോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. 200ലധികം സ്ഥാനാര്‍ത്ഥികളെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസാമിലെ ഹജോ നിയമസഭ സീറ്റില്‍ വിജയിച്ചിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018