Politics

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകി; കര്‍ണാടകയില്‍ നിന്ന് മൂങ്ങകളെ കാണാതാവുന്നു 

കഴിഞ്ഞ ദിവസം രണ്ട് മൂങ്ങകളുമായി സഞ്ചരിക്കുകയായിരുന്ന ആറ് കര്‍ണാടക സ്വദേശികളെ തെലങ്കാനയുടെ അതിര്‍ത്തി പ്രദേശത്തുള്ള സേദം പട്ടണത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പൊലീസിനോട് നല്‍കിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. തെലങ്കാനയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മൂങ്ങകളെ പിടിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. നിരവധി സംഘങ്ങളാണ് മൂങ്ങകളെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് വേണ്ടി രംഗത്തിറങ്ങിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.

എതിരാളികള്‍ക്ക് തോല്‍വി സമ്മാനിക്കുവാന്‍ കഴിയും എന്ന വിശ്വാസത്തിന് മേലാണ് സ്ഥാനാര്‍ത്ഥികള്‍ മൂങ്ങകളെ ഉപയോഗിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവരും ഇംഗ്‌ളണ്ടിലുള്ളവരും മൂങ്ങയെ ഭാഗ്യമായി കാണുമ്പോള്‍ ഇന്ത്യയിലുള്ളവര്‍ മൂങ്ങയെ നിര്‍ഭാഗ്യം വരുത്തിവെക്കുന്ന ജീവിയായി കാണുന്നു.

അന്ധവിശ്വാസ പ്രവര്‍ത്തികള്‍ക്കും ദുര്‍മന്ത്രവാദത്തിനുമാണ് തെലങ്കാനയില്‍ മൂങ്ങകളെ ഉപയോഗിക്കുന്നത്. മൂങ്ങകളെ കൊന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീടിന്റെ ഭാഗങ്ങളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയാണ് ഒരു മൂങ്ങക്ക് ഒരു സംഘം വിലയീടാക്കുന്നത്.

മൂങ്ങ കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂങ്ങ കടത്ത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ണാടകയിലെ മൃഗസ്‌നേഹികളുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018