Politics

മധ്യപ്രദേശ് കോണ്‍ഗ്രസിനോ?; തെരഞ്ഞെടുപ്പിന് ശേഷം സത്താ വാതുവെപ്പ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനു വേണ്ടി വാതുവെക്കാന്‍ മത്സരം

കൃത്യമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്.

മധ്യപ്രദേശിലെ പ്രസിദ്ധമായ സത്താ വാതുവെപ്പ് കേന്ദ്രം ചില താക്കീത് കലര്‍ന്ന സൂചനകള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നല്‍കി തുടങ്ങിയിരിക്കുന്നു. നവംബര്‍ 28ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാതിനു ശേഷം കോണ്‍ഗ്രസിനു വേണ്ടി വാതുവെക്കാനെത്തുന്നവരുടെ എണ്ണം കൂടി തുടങ്ങിയിരിക്കുന്നു.

ഇത്തവണ 75ശതമാനം പോളിംഗ് ആണ് മധ്യപ്രദേശില്‍ ഉണ്ടായിരിക്കുന്നത്. 2013ലേക്കാള്‍ 3 ശതമാനം അധികം. ഭരണവിരുദ്ധ വികാരം കാരണമാണ് പോളിംഗ് ശതമാനം കൂടിയതെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് 116 സീറ്റ് മുതല്‍ 118 സീറ്റ് വരെ നേടുമെന്നാണ് സത്ത വാതുവെപ്പ് കേന്ദ്രം പ്രവചിക്കുന്നത്. 230അംഗ നിയമസഭയില്‍ അധികാരം കേവല ഭൂരിപക്ഷം നേടണമെങ്കില്‍ 116 സീറ്റ് മതി. ബിജെപിക്ക് 99 സീറ്റ് മുതല്‍ 101 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ഈ സീറ്റുകള്‍ മാത്രമേ ബിജെപിക്ക് ലഭിച്ചുള്ളുവെങ്കില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരും.

തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് തൊട്ടെ സത്തയിലെ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് വിജയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു പ്രവചനം. ഓരോ ജില്ലയിലും ഒന്നോ രണ്ടോ സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍ എന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 53 ജില്ലകളാണ് മധ്യപ്രദേശിലുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 58 സീറ്റുകളും ബിജെപിക്ക് 165 സീറ്റുകളുമാണ് ലഭിച്ചത്.

കൃത്യമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. ബിജെപിക്ക് ഗ്വാളിയോര്‍, ബിന്ദ്, മുറൈ, നീമച്ച്, ജബുവ മേഖലകളില്‍ കനത്ത നഷ്ടം നേരിടുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസ് 120 സീറ്റിലധികം നേടുമെന്നാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018