Politics

6000 വാട്‌സ്ആപ് ഗ്രൂപ്പ്, 15 ലക്ഷം പേര്‍, 55 കേഡര്‍മാര്‍; തെലങ്കാനയിലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വാര്‍ റൂം ഇങ്ങനെ 

ഏകദേശം 6000 വാട്‌സ്ആപ് ഗ്രൂപ്പുകള്‍, 15 ലക്ഷം പേര്‍ക്ക് ദിവസേന സന്ദേശങ്ങള്‍, തുടര്‍ച്ചയായ ട്വീറ്റുകളും ഫേസ്ബുക്ക് വീഡിയോകളും. പറഞ്ഞു വരുന്നത് തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വാര്‍ റൂമിനെ കുറിച്ചാണ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ആഡംബര വീട്ടിലാണ് സോഷ്യല്‍ മീഡിയ വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്.

55 ഉത്തരവാദിത്വപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇവിടെ ജോലി ചെയ്യുന്നത്. ടിആര്‍എസിനെയും ബിജെപിയെയും എഐഎംഐഐയെയും എതിര്‍ക്കുന്നതിനായി സമയാസമയങ്ങളില്‍ കൃത്യമായി ഇവര്‍ട്വീറ്റുകളും മീമുകളും ഫേസ്ബുക്ക് വീഡിയോകളും പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണിവര്‍. മെഹ്‌റോസ് ഖാനാണ് വാര്‍ റൂമിന്റെ ചുതല.

6000 വാട്‌സ്ആപ് ഗ്രൂപ്പ്, 15 ലക്ഷം പേര്‍, 55 കേഡര്‍മാര്‍; തെലങ്കാനയിലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വാര്‍ റൂം ഇങ്ങനെ 

കാരിക്കേച്ചറുകള്‍ തയ്യാറാക്കുന്നതിനായി നാല് പേരാണുള്ളത്. മീംസ് വകുപ്പ് ഓരോ അര മണിക്കൂറിലും എതിരാളികള്‍ക്കെതിരെ ഓരോ മീമുകള്‍ പുറത്തിറക്കുന്നു. ഓരോ മണ്ഡലങ്ങളുടെ പേരിലും ഓരോ വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ട്. കെടി രാമറാവു, നരേന്ദ്രമോഡി, മറ്റ് നേതാക്കളുടെ പ്രസംഗങ്ങള്‍ വിശകലനം ചെയ്യുകയും മറുപടി വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ അയക്കുകയും ചെയ്യും.

ഗവേഷണ വിഭാഗമാണ് വാര്‍ റൂമിന്റെ നട്ടെല്ല്. ഞങ്ങള്‍ ടിഡിപിയെയും ടിജെഎസിനെയും സഹായിക്കുന്നുണ്ട്. ഒരു എംഎല്‍എ സ്ഥാനാര്‍ത്ഥുി ഞങ്ങളെ സമീപിക്കുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാ സഹായവും നല്‍കും. 
മെഹ്‌റോസ് ഖാന്‍ 

ചിത്രത്തിലാദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയ കിറ്റുകള്‍ നല്‍കി. വാര്‍ റൂം ഓരോ സ്ഥാനാര്‍ത്ഥികളുടെയും പ്രചരപരിപാടികള്‍ പരിശോധിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018