Politics

രാജസ്ഥാനിലെ രജപുത്രര്‍, എക്കാലത്തും ബിജെപിയുടെ ഉറച്ച വോട്ട് ബാങ്ക്; ഇത്തവണ ബിജെപിയെ തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് രജപുത്ര നേതാക്കള്‍  

ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മത്സരിക്കുന്നത് മാനവേന്ദ്ര സിങ് ആണ്.

രാജസ്ഥാനില്‍ എക്കാലവും ബിജെപിക്ക് കീഴെ ഉറച്ച് നിന്നിട്ടുള്ള സമുദായമാണ് രജപുത്രര്‍. എന്നാല്‍ ഇത്തവണ ബിജെപിയെ തോല്‍പ്പിക്കുമെന്നാണ് രജപുത്ര നേതാക്കള്‍ പറയുന്നത്. നാഗൂര്‍ ജില്ലയില്‍ നിന്ന് രജപുത്രര്‍ ആരംഭിച്ച ബിജെപിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാനത്താകെ പടര്‍ന്നിട്ടുണ്ട്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജ്പുത് സമുദായംഗമായ അനന്ത്പാല്‍ സിങിനെ വ്യാജഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വസുന്ധര രാജെയുടെ പൊലീസ് ഇല്ലാതാക്കിയെന്നാണ് ആരോപണം. അനന്ത്പാല്‍ സിങ് കീഴടക്കാന്‍ തയ്യാറായിരുന്നിട്ടും വെടിവെച്ചു കൊന്നെന്നാണ് സമുദായത്തിന്റെ ആരോപണം. ഇതിന് പകരം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലൂടെ നല്‍കുമെന്നാണ് രജപുത്ര സമുദായ നേതാക്കള്‍ പറയുന്നത്.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്. രാവണ രജപുത്രരായാലും രജപുത്രരായാലും ഒരുമിച്ച് ബിജെപിയെ വരുന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും. 
രജപുത്ര സമുദായാംഗം 

അനന്ത്പാല്‍ സിംഗിന്റെ കൊലപാതകം മാത്രമല്ല രജപുത്രര്‍ ഉന്നയിക്കുന്നത്. ചതുര്‍ സിങിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം, പദ്മാവത് സിനിമക്കെതിരെ രജപുത്രര്‍ നടത്തിയ പ്രക്ഷോഭത്തിനെതിരെ നടത്തിയ പൊലീസ് അതിക്രമം എന്നിവയൊക്കെ രജപുത്രരെ സര്‍ക്കാരിനെതിരാക്കിയിട്ടുണ്ട്.

36 സമുദായങ്ങളാണ് ബിജെപിയെ തോല്‍പ്പിക്കുന്നതിന് വേണ്ടി ഒരുമിച്ച് ശ്രമിക്കുന്നത്. എന്റെ പിതാവ് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊല്ലപ്പെട്ടത്. മാത്രമല്ല വേറെയും പ്രശ്‌നങ്ങളും സര്‍ക്കാര്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഈ സമുദായങ്ങളെല്ലാം ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്. മികച്ച പ്രതികരണമാണ് ബിജെപിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കും പ്രചരണ പരിപാടികള്‍ക്കും ലഭിക്കുന്നത്. 
യോഗിത, അനന്ത്പാല്‍ സിങിന്റെ മകള്‍ 

സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ രജപുത്രരാണ്. രജപുത്രര്‍ സംസ്ഥാനത്ത് ഒന്നടങ്കം ബിജെപിക്കെതിരെ നിലപാടെടുത്താല്‍ വലിയ നഷ്ടമാണ് അത് ഉണ്ടാക്കുക. മുതിര്‍ന്ന ബിജെപി നേതാവായിരുന്ന ജസ്വന്ത് സിംഗിന് ലോക്‌സഭ സീറ്റ് നിഷേധിച്ചതും രജപുത്രര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മത്സരിക്കുന്നത് മാനവേന്ദ്ര സിങ് ആണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018