Politics

തല്‍ക്കാലം രഥയാത്ര നടക്കേണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി; റാലിക്കെതിരെ കോടതിയില്‍ എതിര്‍പ്പ് അറിയിച്ച് മമത സര്‍ക്കാര്‍ 

പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കിയില്ല. വെള്ളിയാഴ്ച കൂച്ച് ബെഹറില്‍ നിന്ന് അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്യാനിരുന്ന രഥയാത്രയില്‍മേലാണ് കോടതി ഇടപെടല്‍. രഥയാത്രയുടെ പേരില്‍ കൊടുത്ത ഹര്‍ജി ജനുവരി 9 ന് രിക്കുന്നതിനാല്‍ അതുവരെ രഥയാത്ര നടത്തരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. റാലി കടന്ന് പോകുന്ന ഒമ്പത് ജില്ലകളില്‍ നിന്നുള്ള അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

രഥയാത്രയ്ക്ക് അനുമതി കൊടുക്കരുതെന്ന് മുഖ്യമന്ത്രി മമത സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ തീരുമാനം അഡ്വക്കേറ്റ് ജനറല്‍ ഇന്ന് രാവിലെ ജസ്റ്റിസ് തപഭ്രത ചക്രബര്‍ത്തി അടങ്ങിയ ബെഞ്ചിന്റെ മുന്നില്‍ അറിയിച്ചു.

ജനാധിപത്യ സംവിധാനത്തില്‍ എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും അവരുടെ പരിപാടികള്‍ നടത്താന്‍ അവകാശമുണ്ട്. അത് നിര്‍ത്തിക്കാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലായെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്തുവന്നാലും റാലി നടത്തുമെന്ന് ബിജെപി നേതാക്കള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. രഥയാത്ര എന്ന പേരില്‍ റാലി നടത്താന്‍ അധികൃതര്‍ സമ്മതിച്ചില്ലെങ്കില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ റാലി നടത്തുമെന്നും നേതാക്കള്‍ പ്രസ്താവിച്ചിരുന്നു.

ബിജെപി നേതാക്കള്‍ റാലിയെ കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്ത് നല്‍കിയില്ലെന്ന് എജി കോടതിയെ അറിയിച്ചു. കത്തിലെ വിശദാംശങ്ങള്‍ കൃത്യമല്ലെന്നും എജി ആരോപിച്ചു. എന്നാല്‍ നിരവധി തവണ കത്ത് നല്‍കിയിട്ടും അത് കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.

നവംബര്‍ 30 ന് ആയിരുന്നു ബിജെപി 294 നിയമസഭ മണ്ഡലങ്ങളിലായി 40 ദിവസം നീളുന്ന രഥയാത്ര നടത്താന്‍ സര്‍ക്കാര്‍ അനുമതി തരുന്നില്ല എന്ന് ചൂണ്ടികാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനായി മൂന്ന് രഥങ്ങളാണ് തയ്യാറാക്കിയിരുന്നത്. റാലി വെള്ളിയാഴ്ച കൂച്ചിലെ മദന്‍മോഹന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കാനാണിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി റാലിക്കിടെ നാല് സ്ഥലങ്ങളില്‍ പങ്ക് ചേരാനും നിശ്ചയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018