Politics

ടോങ്ക് മണ്ഡലത്തെ ഇളക്കി മറിച്ച് സച്ചിന്‍ പൈലറ്റ്; രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷം നേടുമെന്ന് പ്രഖ്യാപനം  

പ്രചരണം അവസാനിക്കുന്ന ദിനം രാജസ്ഥാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് തന്റെ മണ്ഡലമായിരുന്ന ടോങ്കിലായിരുന്നു. ഇന്നലെ പ്രചരണം അവസാനിക്കുന്നതിന് മുന്‍പ് 13 പ്രാദേശിക യോഗങ്ങളിലാണ് സച്ചിന്‍ പൈലറ്റ് സംസാരിച്ചത്. മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരു റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കിയെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഇന്ന്, ഞാന്‍ ആവശ്യപ്പെട്ടത് ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ്. ടോങ്കിലെ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇപ്പോഴെ ജയിച്ചു കഴിഞ്ഞിരിക്കുന്നു. 
സച്ചിന്‍ പൈലറ്റ്. 

ഇന്നലെ രാവിലെ 10.30നാണ് സച്ചിന്‍ പൈലറ്റ് ആദ്യ യോഗം ആരംഭിച്ചത്. അന്നപൂര്‍ണ്ണ ഗണേശ ക്ഷേത്രത്തിനടുത്തായിരുന്നു പൊതുയോഗ വേദി. അഞ്ഞൂറോളം പേര്‍ യോഗത്തിനെത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എല്ലാ പൊതുയോഗങ്ങളിലും നല്ല ജനപങ്കാളിത്തമുണ്ട്.

ഇന്നലെ, മുഖ്യമന്ത്രി ഇവിടെ വരികയും റോഡ് ഷോ നടത്തുകയും ചെയ്തു. 30 സെക്കന്‍ഡുകള്‍ മാത്രമാണ് സംസാരിച്ചത്. അവര്‍ക്കറിയാം ഒന്നും സംസാരിക്കാനില്ലെന്നും കോണ്‍ഗ്രസ് ഇവിടെ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ പോവുകയാണെന്നും അറിയാം, അത് കൊണ്ട് എനിക്ക് പറയാനുള്ളത് നവംബര്‍ 7ന് വോട്ട് ചെയ്യാന്‍ പോവുകയും രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ടോങ്ക് ചരിത്രമെഴുതണമെന്നുമാണെന്ന് യോഗത്തില്‍ സച്ചിന്‍ പൈലറ്റ് പ്രസംഗിച്ചു.

വ്യക്തിപരമായ ബന്ധം ഉണ്ടാക്കാനും അത് നിലനിര്‍ത്താനും കഴിയുന്നു എന്നതാണ് സച്ചിന്‍ പൈലറ്റിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ യോഗങ്ങളില്‍ പലരെയും പേരെടുത്താണ് സച്ചിന്‍ പൈലറ്റ് വിളിക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ ഈ കഴിവിനെ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ പോലും ഇഷ്ടപ്പെടുന്നു.

സച്ചിന്‍ പൈലറ്റ് ഇവിടെ മത്സരിക്കാനെത്തുന്നത് വരെ ടോങ്ക് മണ്ഡലത്തെ ആരും അറിയില്ലായിരുന്നു. അദ്ദേഹം ടോങ്കിനെ പ്രശസ്തമാക്കിയിരിക്കുന്നു. ഞാനൊരു ബിജെപി പ്രവര്‍ത്തകനാണ്. പക്ഷെ ഈ തെരഞ്ഞെടുപ്പില്‍ അടുത്ത മുഖ്യമന്ത്രിയ്ക്ക്, സച്ചിന്‍ പൈലറ്റിന് വോട്ട് ചെയ്യുമെന്ന് ബിജെപി പ്രവര്‍ത്തകനും പലചരക്ക് കടയുടമയുമായ രമേഷ് ചന്ദ്ര ഗുപ്ത പറഞ്ഞു.

പ്രചരണത്തിന്റെ അവസാന ദിവസം സച്ചിന്‍ പൈലറ്റ് മണ്ഡലത്തിലെ അംബേദ്കര്‍ കോളേജ് സന്ദര്‍ശിച്ചു. മികച്ച സ്വീകരണമാണ് ഇവിടെ ലഭിച്ചത്. കൂടുതല്‍ സമയമെടുത്ത് വിദ്യാര്‍ത്ഥികളോട് ഇവിടെ സംസാരിച്ചു. ജാതിയെ കുറിച്ചോ സമുദായത്തെ കുറിച്ചോ ചിന്തിക്കേണ്ടതില്ല. ഈ തെരഞ്ഞെടുപ്പ് നിങ്ങളെ കുറിച്ചും നിങ്ങളുടെ ഭാവിയെ കുറിച്ചുമാണ്.നിങ്ങളുടെ അനുഗ്രഹമുണ്ടെങ്കില്‍ ടോങ്കിനെ ഞാന്‍ മാറ്റിപ്പണിയുമെന്ന് വിദ്യാര്‍ത്ഥികളോട് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ടോങ്ക് പൊതുവേ കോണ്‍ഗ്രസിനനുകൂലമായ മണ്ഡലമായാണ് വിലയിരുത്തപ്പെടുന്നത്. രാജസ്ഥാനില്‍ ബിജെപി ആകെ മത്സരിപ്പിക്കുന്ന മുസ്ലിം സ്ഥാനാര്‍ത്ഥി ഈ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018