Politics

പ്രധാനമന്ത്രിയായിട്ട് അഞ്ചു വര്‍ഷമായില്ലേ, ഇനിയെങ്കിലും ഒരു വാര്‍ത്താസമ്മേളനം വിളിച്ചുനോക്കൂ എന്ന് മോഡിയോട് രാഹുല്‍ഗാന്ധി 

പ്രധാനമന്ത്രിയായി സ്ഥാനമേറ്റടുത്തിട്ട് 1654 ദിവസമായിട്ടും ഇത് വരെ നരേന്ദ്രമോഡി വാര്‍ത്തസമ്മേളനം വിളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രചാരണങ്ങള്‍ അവസാനിച്ചുവെന്നും പ്രധാനമന്ത്രിയായുള്ള പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഹൈദരാബാദിലെ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത സമ്മേളനത്തിന്റെ ചിത്രം സഹിതമായിരുന്നും പോസ്റ്റ്. ഒരിക്കലെങ്കിലും വാര്‍ത്ത സമ്മേളനം നടത്താന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ച രാഹുല്‍, മോഡിക്ക് നേരെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ തമാശയായിരിക്കുമെന്നും പറഞ്ഞു.

മന്‍മേഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോഡി അദ്ദേഹത്തെ ‘മൗന മോഹന്‍ സിംഗ്’ എന്ന് പറഞ്ഞ് കളിയാക്കിയിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയായതിന് ശേഷം ഒറ്റ വാര്‍ത്ത സമ്മേളനം വിളിക്കാന്‍ പോലും മോഡി തയ്യാറായില്ല.

മന്‍മോഹന്‍ സിംഗ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ അഭിമുഖികരിച്ചായിരുന്നില്ല പ്രധാനമന്ത്രിയായിരുന്നത് രാജ്യസഭയില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇതും നരേന്ദ്രമോഡി 2014 ലോക്‌സഭതെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കിയിരുന്നു. ജനാധിപത്യപരമല്ല എന്ന വിമര്‍ശനമായിരുന്നു അന്ന് മോഡി ഉയര്‍ത്തിയത്. മാധ്യമപ്രവര്‍ത്തരെ ഒഴിവാക്കുന്നതും ജനാധ്യപത്യമല്ല എന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ മോഡിയുടെ മാധ്യമ തിരസ്‌ക്കരിക്കലിനെതിരെ രംഗത്തെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018