Politics

തെലങ്കാനയിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉത്തം കുമാറിന് താടിവടിക്കാനാവുമോ?; അതോ ഇനിയും നീട്ടി വളര്‍ത്തേണ്ടി വരുമോ? 

1999ലാണ് ഉത്തം കുമാര്‍ റെഡ്ഡി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിന്നീട് 2004ലും 2009ലും 2014ലും നിയമസഭയിലെത്തി.

തെലങ്കാനയിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാണ് ഉത്തംകുമാര്‍ റെഡ്ഡി. സംസ്ഥാനത്തെ കോണ്‍ഗ്രസ് മണ്ണടിഞ്ഞു പോയി എന്ന് പറഞ്ഞിടത്തു നിന്ന് കടുത്ത മത്സരം നടത്താനാവുമെന്ന നിലയിലേക്ക് കൊണ്ട് വന്ന നേതാവ്. ഡിസംബര്‍ 11ന് ശേഷം ഉത്തംസിംഗിന്റെ താടിവടിക്കാനാവുമോ എന്ന ചോദ്യം ഇപ്പോള്‍ തെലങ്കാനയിലുണ്ട്.

ഇന്ത്യന്‍ വ്യോമയാന സേനയില്‍ പൈലറ്റായിരുന്ന ഉത്തം കുമാര്‍ സിംഗ് റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും രണ്ട് വര്‍ഷം മുമ്പ് വരെ താടിവെക്കാതെ ആയിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ 2016ന് ശേഷം ഉത്തം കുമാര്‍ റെഡ്ഡി താടി വടിച്ചിട്ടില്ല. അതിന് പിന്നിലൊരു കഥയുണ്ട്. ഒരു പ്രതിഞ്ജയുടെ കഥയാണത്.

ഇനി തെലങ്കാന സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടേ താന്‍ താടി എടുക്കൂ എന്നാണ് കോണ്‍ഗ്രസിനെ നയിക്കുന്ന ഉത്തം കുമാര്‍ റെഡ്ഡി പ്രഖ്യാപിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനൊരുങ്ങിയ ടിആര്‍എസിനെതിരെ കടുത്ത മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിനായിട്ടുണ്ട്. ബദ്ധശത്രുവായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയെ സഖ്യത്തില്‍ അണിനിരത്താന്‍ കഴിഞ്ഞതും ഉത്തം കുമാര്‍ റെഡ്ഡിയുടെ നേട്ടമായി വിലയിരുത്തുന്നവരുണ്ട്.

പ്രവര്‍ത്തകര്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഉത്തം കുമാര്‍ റെഡ്ഡിയാവും മഹാസഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി. 1999ലാണ് ഉത്തം കുമാര്‍ റെഡ്ഡി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിന്നീട് 2004ലും 2009ലും 2014ലും നിയമസഭയിലെത്തി. ഇത്തവണയും ഉത്തം കുമാര്‍ റെഡ്ഡിക്ക് സ്വന്തം വിജയത്തെ കുറിച്ച് സംശയമൊന്നുമില്ല. ഇനി അറിയേണ്ടത് തെലങ്കാനയില്‍ അധികാരം പിടിച്ചെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന് താടിയെടുക്കാനാവുമോ എന്നാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018