Politics

ചത്തീസ്ഗഡ് ഇത്തവണ കോണ്‍ഗ്രസിനെന്ന് എക്‌സിറ്റ് പോളുകള്‍ 

കഴിഞ്ഞ തവണ ബിജെപി 49 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് നേടിയത് 39 സീറ്റുകളും.

രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ അഞ്ച് സംസ്ഥാനങ്ങളിലായി വ്യത്യസ്ത മാധ്യമങ്ങള്‍ നടത്തി എക്‌സിറ്റ് പോളുകള്‍ ഫലം പുറത്ത് വിട്ടു. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് കൂടുതല്‍ സര്‍വ്വേകളും പറയുന്നത്.

ചത്തീസ്ഗഡ്

ടൈംസ് നൗ–സിഎൻഎക്സ്

ബിജെപി 46

കോൺഗ്രസ് 35

ബിഎസ്പി 7

മറ്റുള്ളവർ 2

റിപ്പബ്ലിക്–സീ വോട്ടർ

ബിജെപി 35–43

കോൺഗ്രസ് 40–50

ബിഎസ്പി 3–7

മറ്റുള്ളവർ 0

ന്യൂസ് നേഷൻ

ബിജെപി 38–46

കോൺഗ്രസ് 40–50

ബിഎസ്പി 4–8

മറ്റുള്ളവർ 0–4

ഇന്ത്യ ടിവി

ബിജെപി 42–50

കോൺഗ്രസ് 32–38

ബിഎസ്പി 6–8

മറ്റുള്ളവർ 1–3

സംസ്ഥാനം നാലാം തവണയും ഭരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ ഭരണവിരുദ്ധ വികാരത്തിന്റെ ചുമലിലേറി 15 വര്‍ഷത്തെ അധികാര വരള്‍ച്ച മാറ്റാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി കിംഗ്‌മേക്കറാനാവുമോ എന്ന ശ്രമം നടത്തുകയാണ് അജിത്ത് ജോഗിയുടെ ജനതാ കോണ്‍ഗ്രസും ബിഎസ്പിയും ചേര്‍ന്നുള്ള സഖ്യം.

കഴിഞ്ഞ തവണ ബിജെപി 49 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് നേടിയത് 39 സീറ്റുകളും. രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 12നും നവംബര്‍ 20നും. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍ നടക്കുക.

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ വാജ്പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ജാന്‍ഗിരി മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയായിരുന്നു കരുണ ശുക്ല. വാജ്പേയി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെ ബിജെപി കരുണ ശുക്ലയെ പതിയെ മാറ്റി നിര്‍ത്തി. തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി സര്‍ക്കാരിന്റെ നിരന്തര വിമര്‍ശകയായിരുന്നു അവര്‍. വാജ്‌പേയിയുടെ മരണത്തില്‍ ബിജെപി ലജ്ജയില്ലാതെ രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018