Politics

ബിജെപിയെക്കാള്‍ വലിയ ഹിന്ദു പാര്‍ട്ടിയാകാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് സിപിഐഎം, ‘മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് മൗനം പാലിക്കുന്നു’  

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലടക്കം കോണ്‍ഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെ ശക്തമായി വിമര്‍ശിച്ച് സിപിഐഎം. പാര്‍ട്ടി പ്രസിദ്ധീകരണമായ പിപ്പീള്‍സ് ഡെമോക്രസിയിലാണ് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദു സമീപനത്തെ സിപിഐഎം വിമര്‍ശിച്ചത്. ബിജെപിയെക്കാള്‍ വലിയ ഹിന്ദു പാര്‍ട്ടിയാകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പിപ്പീള്‍സ് ഡെമോക്രസി പത്രാധിപ കുറിപ്പില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസുമായുള്ള നേരിട്ടുള്ള സഹകരണത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പിപ്പീള്‍സ് ഡെമോക്രസിയുടെ പത്രാധിപര്‍.

ഹിന്ദുത്വത്തിന്റെ വികൃതമായ അനുകരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് പത്രം വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ നടത്തിയ സന്ദര്‍ശനം ബിജെപിയെക്കാള്‍ വലിയ ഹിന്ദു പാര്‍ട്ടിയാകാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ എല്ലാ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്നും വാണിജ്യാടിസ്ഥാനത്തില്‍ ഗോമുത്രം വില്‍പന നടത്താനുള്ള സംവിധാനം ഉണ്ടാക്കുമെന്നും പറഞ്ഞിരുന്നു.

രാജസ്ഥാനിലും ഹിന്ദുത്വ അനുകൂല നിലപാടുകള്‍ കോണ്‍ഗ്രസ് അതിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഹിന്ദു പാര്‍ട്ടിയാകാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമത്തെയാണെന്ന് പാര്‍ട്ടി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടി.

മുസ്ലീംങ്ങള്‍ ഹിന്ദുത്വ സംഘങ്ങളുടെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാകുമ്പോള്‍ അതെക്കുറിച്ച് മൗനം പാലിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്നത്.

' മൃദുഹിന്ദുത്വ നിലപാടുകൊണ്ട് വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെങ്കില്‍ അത് തെറ്റാണ്. തൊഴില്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വോട്ടുചെയ്യുക' പത്രാധിപക്കുറിപ്പ് വ്യക്തമാക്കി.

ജനങ്ങളുടെ ദൈംനദിന ജീവിത പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് രാമക്ഷേത്ര പ്രശ്‌നം വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നതെന്നും പിപ്പീള്‍സ് ജെമോക്രസി കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ പാര്‍ട്ടികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതെന്നും പിപ്പീള്‍സ് ഡെമോക്രസി പറഞ്ഞു.

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. അതേസമയം ഒരു സഖ്യവും കോണ്‍ഗ്രസുമായി പാടില്ലെന്ന് സമീപനമാണ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള ഒരു പറ്റം നേതാക്കള്‍ സ്വീകരിച്ചത്. ബിജെപിയെ തോല്‍പ്പിക്കാനുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുത്തത്.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള ഡിഎംകെ മുന്നണിയുടെ ഭാഗമാണ് സിപിഐഎം. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി പാര്‍ട്ടി സഖ്യത്തിലാണ്. ഇവിടെയും കോണ്‍ഗ്രസ് ആ മുന്നണിയുടെ ഭാഗമാണ്. അതേസമയം തെലങ്കാനയില്‍ ദളിത് പാര്‍ട്ടികളുമായി ചേര്‍ന്നുള്ള മുന്നണിയുടെ ഭാഗമാണ് സിപിഐഎം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018