Politics

കുടുംബവാഴ്ച കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്ന ബിജെപിയിലെ വസ്തുതയെന്ത് ? മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കണക്കുകള്‍ പറയുന്ന യാഥാര്‍ത്ഥ്യം

www.jagran.com
മധ്യപ്രദേശില്‍ കോണ്‍ഗ്രസ്-ബിജെപി നേതാക്കളില്‍ 37 പേരാണ് തലമുറകൈമാറ്റം വഴി കഴിഞ്ഞതവണ സഭയിലെത്തിയത്. ഇതില്‍ 20 പേരും ബിജെപി എംഎല്‍എമാരാണ്.

നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ നേതൃത്വം എടുത്തുപറഞ്ഞ് കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയെ പഴിചാരുന്നതാണ് ബിജെപിയുടെ രീതി. രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭകളിലെ കണക്കുകള്‍ പക്ഷെ മറിച്ചാണ്. തലമുറമാറ്റം വഴി എംഎല്‍എമാരും എംപിമാരുമായി തുടരുന്നവര്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ബിജെപിയിലാണെന്നാണ് കണക്കുകള്‍.

മധ്യപ്രദേശില്‍ 20 രാജസ്ഥാനില്‍ നിന്നുള്ള 23 എംഎല്‍എമാരും ബിജെപി കുടുംബങ്ങളില്‍ നിന്നുമുള്ളവരാണ്‌. നാല് തലമുറ രാജ്യം വാണ കുടുംബം എന്തു ചെയ്തുവെന്ന് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുള്ള തിരിച്ചടി കൂടിയാണ് ഈ കണക്കുകള്‍.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്-ബിജെപി നേതാക്കളില്‍ 37 പേരാണ് തലമുറകൈമാറ്റം വഴി സഭയിലെത്തിയിരിക്കുന്നത്. ഇതില്‍ 20 പേരും ബിജെപി എംഎല്‍എമാരാണ്.

മന്ത്രിയും ബുര്‍ഹാന്‍പുര്‍ എംഎല്‍എയുമായ 54കാരി അര്‍ച്ചന ചിട്‌നീസ് ബിജെപിയുടെ മുന്‍ സ്പീക്കര്‍ ബ്രിജ്‌മോഹന്‍ മിശ്രയുടെ മകളാണ്. ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നുമുള്ളയാള്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായിരിക്കുമെന്ന് അര്‍ച്ചന പറയുന്നു. രാഷ്ട്രീയപരമായി അംഗീകാരം ലഭിക്കുമെങ്കിലും നമ്മളിലുള്ള പ്രതീക്ഷ വലുതായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കുന്നു.

ഇന്‍ഡോര്‍ എംഎല്‍എ മാലിനി ഗൗഡ്, ദേവാസ് എംഎല്‍എ ഗായത്രി രാജ് പൗര്‍ എന്നിവരും മുന്‍ ബിജെപി മന്ത്രിമാരുടെ ഭാര്യമാരാണ്. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ പ്രഹ്‌ളാദ് പട്ടേലിന്റെ ഇളയ സഹോദരനാണ് മന്ത്രികൂടിയായ നരിസിംഹ്പൂര്‍ എംഎല്‍എ ജലാം സിങ് പട്ടേല്‍.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും 2013ല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാകേഷ് സിങിന്റെ ഇളയ സഹോദരനും മുന്‍ ബിജെപി എംഎല്‍എ ചൗധരി ദിലിപ് സിങിന്റെ മകനുമാണ് മെഹ്ഗാവ് എംഎല്‍എയായ 49കാരന്‍ ചൗധരി മുകേഷ് സിങ് ചതുര്‍വേദി. മന്ത്രിമാരായ ദീപക് ജോഷിയും വിശ്വാസ് സാരങും മുന്‍ ബിജെപി എംപിമാരുടെ മക്കളാണ്.

ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി വിരേന്ദ്ര സക്‌ലേചയുടെ മകനാണ് ജവാദ് എംഎല്‍എ ഓംപ്രകാശ് സക്ലേച.

മധ്യപ്രദേശില്‍ നിന്നും കോണ്‍ഗ്രസ് വേരുകളുള്ള 17 എംഎല്‍എമാരുമുണ്ട്.

രാജസ്ഥാനില്‍ 23 ബിജെപി എംഎല്‍എമാരാണ് ബിജെപി കുടുംബങ്ങളില്‍ നിന്നുള്ളത്. ഇതില്‍ ഏറ്റവും പ്രധാനം മുഖ്യമന്ത്രി വസുന്ധര രാജെയുടെ കുടുംബംതന്നെ. ബിജെപിയുടെ എംപിയായിരുന്ന വിജയരാജ സിന്ധ്യയുടെ മകള്‍. വസുന്ധരയുടെ ഇളയ സഹോദരി യശോദര രാജെ രാജസ്ഥാനിലെ മന്ത്രിയാണ്. ജല്‍റാപഠാന്‍ മണ്ഡലത്തില്‍നിന്നാണ് വസുന്ധര രാജെ സഭയിലെത്തിയത്.

മുന്‍ ബിജെപി എംഎല്‍എ ഗുന്‍വത് കണ്‍വരിന്റെ മകന്‍ റാവോ രാജേന്ദ്ര സിങ് ഷാപൂര്‍ എംഎല്‍എയാണ്. തന്റെ പിതാവ് മരിച്ചു, അമ്മ രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നും അതിനാല്‍ അവരുടെ പേര് താന്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഇയാളുടെ വാദം.

മുന്‍ നിയമസഭാംഗവും നിലവില്‍ ബിജെപി മോര്‍ച്ച ട്രഷററുമായ ഹേമരാജ് മീനയുടെ മകനാണ് കിഷന്‍ഗഞ്ചില്‍ നിന്നുള്ള ലളിത് കുമാര്‍. പ്രതാപ് ലാല്‍ ഭീല്‍, ക്രിഷ്‌ണേന്ദ്ര കൗര്‍ എന്നീ എംഎല്‍എമാരും മുന്‍ ബിജെപി എംഎല്‍എമാരുടെ മക്കളാണ്.

കോണ്‍ഗ്രസിന്റെ എട്ട് എംഎഎമാര്‍ക്കാണ് പാര്‍ട്ടിയുമായി കുടുംബത്തിന് അടുത്ത ബന്ധമുള്ളത്. ചത്തീസ്ഗണ്ഡില്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ക്കും ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും തലമുറകളായി പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങളില്‍ എത്തിയവരാണ്. രാജ്യസഭാ മുന്‍ എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ലഖിറാം അഗര്‍വാളിന്റെ മകനാണ് ക്യാബിനറ്റ് മന്ത്രിയായ അമര്‍ അഗര്‍വാള്‍.

കോണ്‍ഗ്രസിന്റെ മുന്‍ എംപിമാരുടെയും മന്ത്രിമാരുടെയും മക്കളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018