Politics

മധ്യപ്രദേശ് കോണ്‍ഗ്രസ് പിടിച്ചടക്കുമെന്ന് എക്‌സിറ്റ് പോളുകള്‍; രാജസ്ഥാനിലും കോണ്‍ഗ്രസ് 

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍.

രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ അഞ്ച് സംസ്ഥാനങ്ങളിലായി വ്യത്യസ്ത മാധ്യമങ്ങള്‍ നടത്തി എക്‌സിറ്റ് പോളുകള്‍ ഫലം പുറത്ത് വിട്ടു. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍.

ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം നേടുമെന്ന് പ്രഖ്യാപിക്കുന്നു.

മധ്യപ്രദേശ്

റിപ്പബ്ലിക് ടിവി– ജൻ കി ബാത്ത്

ബിജെപി 108–128

കോൺഗ്രസ് 95–115

ബിഎസ്പി പൂജ്യം

മറ്റുള്ളവർ 7

ടൈംസ് നൗ– സിഎൻഎക്സ്

ബിജെപി 126

കോൺഗ്രസ് 89

ബിഎസ്പി 6

മറ്റുള്ളവർ 9

ഇന്ത്യ ന്യൂസ് എംപി

ബിജെപി 106

കോൺഗ്രസ് 112

ബിഎസ്പി 0

മറ്റുള്ളവർ 12

ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ

ബിജെപി 102–120

കോൺഗ്രസ് 104–122

ബിഎസ്പി 1–3

മറ്റുള്ളവർ 3–8

രാജസ്ഥാന്‍

ഇന്ത്യ ടുഡെ–ആക്സിസ് മൈ ഇന്ത്യ

ബിജെപി 55–72

കോണ്‍ഗ്രസ് 119–141

ബിഎസ്പി 0

മറ്റുള്ളവർ 4–11

ടൈംസ് നൗ–സിഎന്‍എക്സ്

ബിജെപി 85

കോണ്‍ഗ്രസ് 105

ബിഎസ്പി 2

മറ്റുള്ളവർ 7

മധ്യപ്രദേശില്‍ ആകെ 230 നിയമസഭ സീറ്റുകളാണുള്ളത്. 35 സീറ്റുകള്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളും 47എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളും ആണ്. ജനതാപാര്‍ട്ടിയും സംയുക്ത വിദായക് ദളും ഇടക്കാലത്ത് മധ്യപ്രദേശ് ഭരിച്ചു എന്നതൊഴിച്ചാല്‍ ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് മാറി മാറി മധ്യപ്രദേശ് ഭരിച്ചിട്ടുള്ളത്. ഇങ്ങനെയാണ് മധ്യപ്രദേശില്‍ സംഭവിക്കാറുള്ളതെങ്കിലും 2003 തൊട്ട് കോണ്‍ഗ്രസിന് ഭരണത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ദിഗ്‌വിജയ് സംിഗ് ആണ് മധ്യപ്രദേശിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി.

15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനു ശേഷം മറ്റൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിക്കെതിരെ കടുത്ത ഭരണവിരുദ്ധ തരംഗം മധ്യപ്രദേശില്‍ നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കടുത്ത ബിജെപി-കോണ്‍ഗ്രസ് മത്സരമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ബിഎസ്പിയും മത്സരരംഗത്തുണ്ട്. ഇത് ആരുടെ സാധ്യതകളാണ് ഇല്ലാതാക്കുക എന്നും അറിയേണ്ടിരിക്കുന്നു.

2013ല്‍ ബിജെപി 165 സീറ്റിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 58 സീറ്റിലും. ബിഎസ്പി നാല് സീറ്റുകളിലാണ് വിജയിച്ചത്. ബിജെപി 44.84 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 36.38 ശതമാനം വോട്ടെ നേടാനായുള്ളു. ബിഎസ്പി 6.29 ശതമാനം വോട്ട് ആകെ നേടി.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018