Politics

മിസോറാമില്‍ എംഎന്‍എഫിന് നേരിയ മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍: പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് 

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാമില്‍ എംഎന്‍എഫിന് നേരിയ മുന്‍തൂക്കമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ സര്‍വേ. ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെങ്കിലും ശക്തമായ സാന്നിധ്യമായി നിലനില്‍ക്കുമെന്ന് തന്നെയാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.

മിസോറാം

റിപബ്ലിക് ടിവി-സി വോട്ടര്‍; കോണ്‍ഗ്രസ്: 14-18, എഎന്‍എഫ് ബിജെപി സഖ്യം: 16- 20, എംപിസി: 0

നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടിയിരുന്നു ഭരണത്തിലേറിയത്. അഞ്ച് സീറ്റില്‍ എംഎന്‍എഫ് ,ബിജെപി സഖ്യവും ഒരു സീറ്റ് എംപിസിയും നേടുകയുണ്ടായി.

മിസോറാമില്‍ 40 നിയമസഭമണ്ഡലങ്ങളാണ് ഉള്ളത്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് 2018 ഡിസംബര്‍ 15 നാണ്. 1984 മുതല്‍ 1988 വരെ പ്രസിഡന്റ് ഭരണമായിരുന്നു. നവംബര്‍ 28 ന് അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന 7.68 ലക്ഷം സമ്മതിദായകരാണ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രോണ്ടും, മിസോറാം പീപ്പിള്‍ കോണ്‍ഫ്രന്‍സുമാണ് മുഖ്യ പാര്‍ട്ടികള്‍. ബിജെപി പ്രത്യേകം മത്സരിച്ചെങ്കിലും തൂക്ക് സഭയാണ് വരുന്നതെങ്കില്‍ എംഎന്‍എഫിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018