Politics

‘മേവാര്‍ കിട്ടിയാല്‍ രാജസ്ഥാന്‍ കിട്ടി’; കൂട്ടിയും കിഴിച്ചും കോണ്‍ഗ്രസും ബിജെപിയും 

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റു നോക്കുന്നത് മേവാര്‍ പ്രവിശ്യയാണ്. ‘മേവാര്‍ ആരോടൊപ്പമാണോ അവരാണ് രാജസ്ഥാന്‍ ഭരിക്കുക’ എന്നൊരു രാഷ്ട്രീയ ചൊല്ലുതന്നെയുണ്ട് രാജസ്ഥാനില്‍. ഇത്തവണ മേവാര്‍ ആരോടോപ്പം നില്‍ക്കും എന്നതിന്റെ കണക്ക് കൂട്ടിയും കിഴിച്ചും പരിശോധിക്കുന്ന തിരക്കിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. 1998 മുതലുള്ള കണക്ക് വെച്ച് നോക്കുമ്പോള്‍ ഭരിക്കുന്ന മുന്നണിയോടപ്പം മേവാര്‍ നിന്നിട്ടില്ല. ഇതാണ് ബിജെപിയെ ആശങ്കയിലാഴ്ത്തുന്നത്.

ഉദയ്പൂര്‍, രാജ്‌സമന്ദ്, ചിറ്റോര്‍ഗഡ്, പ്രധാപ്ഗഡ്, ദുന്‍ഗര്‍പൂര്‍, ബന്‍സ്‌വാഡ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മേവാറില്‍ 28 അസംബ്ലി സീറ്റാണ് ഉള്ളത്. സംസ്ഥാനത്താകെ 200 സീറ്റും. 2013 തെരഞ്ഞെടുപ്പില്‍ മേവാറില്‍ 28 ല്‍ 25 ഉം ബിജെപിക്കാണ് ലഭിച്ചത്. ശേഷിക്കുന്ന മൂന്നില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിനും ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു. 1998 മുതലുളള പ്രവണത വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിനാണ് ഭരണം ലഭിക്കേണ്ടത്. പക്ഷെ ഇപ്പോഴത്തെ മേവാറിലെ സ്ഥിതിഗതികള്‍ അത്ര ഏകപക്ഷീയമല്ല. എവിടേക്ക് വേണമെങ്കിലും മറിയാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇത്തവണ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സ്ഥാനര്‍ത്ഥികള്‍ക്ക് പ്രവിശ്യയില്‍ അങ്കലാപ്പുണ്ടാക്കുന്നതിന് വേറെയും കാരണങ്ങളുണ്ട്. വികസനത്തിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തൊഴിലില്ലായ്മ വര്‍ധന, ജിഎസ്ടി നടപ്പിലാക്കിയതുമുതലുള്ള വ്യാപാരമേഖയിലുണ്ടായിട്ടുള്ള തളര്‍ച്ച, നോട്ട് നിരോധനം, രജപുത്ര വിഭാഗത്തിന്റെ എതിര്‍പ്പ്, ആദിവാസി മേഖലയില്‍ നിന്നുള്ള കര്‍ഷകതൊഴിലാളികളായിട്ടുള്ളവരുടെ അസംതൃപ്തി എന്നിവയാണ് പ്രധാനമായും ഉള്ളത്.

മേഖലയിലെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടായിട്ടുള്ള സമയമാണിതെന്ന് മേവാറിലെ കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു. ചിലവഴിച്ച പണം പോലും കൃഷിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്. വിത്ത്, വളം, ഡീസല്‍, വൈദ്യുതി, ഇതിന്റെയെല്ലാം വില കൂടിയതിനാല്‍ കൃഷി ലാഭമല്ല എന്നും ഇവര്‍ പറയുന്നു.

അച്ഛന്റെ ഒപ്പം ഞാനിപ്പോള്‍ കൃഷി ചെയ്യാന്‍ പോകാറില്ല. അത് നഷ്ടം മാത്രമാണ് ഉണ്ടാക്കുന്നത്. ഞാന്‍ ബിഎ കഴിഞ്ഞതിനാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുകയാണ്. ചിലവഴിച്ച പണം പോലും കിട്ടാത്ത കൃഷിക്കായി എന്റെ ജീവിതം മാറ്റിവയ്ക്കാന്‍ ഇനി വയ്യ. 
ചിറ്റോര്‍ഗഡിലെ കര്‍ഷകന്റെ മകന്‍- മന്‍ സിംഗ്

പ്രവിശ്യയിലെ കര്‍ഷകര്‍ തങ്ങളുടെ മക്കള്‍ ഇപ്പോള്‍ കൃഷിയിലേക്ക് ഇറങ്ങുന്നത് നിരുത്സാഹപ്പെടുത്തുകയാണ്.

ബിജെപി ഇപ്പോള്‍ ഹനുമാന്റെ ജാതി എന്ന് വിളിക്കുന്നവരാണ് ആത്മഹത്യചെയ്ത കര്‍ഷകരില്‍ അധികവുമെന്ന്‌ ജാന്‍ഗേധി ഗ്രാമത്തിലെ ബാബു രാം പറഞ്ഞത്. വലിയ തുകമുടക്കി പട്ടേലിന്റെ പ്രതിമ ഉണ്ടാക്കിയതും ജാതി ഗോത്രം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയവുമെല്ലാം കര്‍ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം കര്‍ഷകരില്‍ ചലനമുണ്ടാക്കിയേക്കും.

രജപുത്രര്‍ ഉയര്‍ത്തുന്ന എതിര്‍പ്പാണ് ബിജെപിയുടെ മറ്റൊരു തലവേദന പ്രവിശ്യയിലെ വോട്ടര്‍മാരില്‍ വലിയസ്വാധിനമുള്ള ഇവര്‍ ‘പദ്മാവത്’ എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. രജപുത്രര്‍ക്ക് സര്‍ക്കാരില്‍ പങ്കാളിത്തം കുറയുന്നത് തുടങ്ങി വേറെയും നിരവധി കാര്യങ്ങള്‍ ഉയര്‍ത്തി ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്ന രജപുത്രര്‍ നിലവില്‍ കോണ്‍ഗ്രസുമായി നല്ലബന്ധത്തിലാണ്.

‘മേവാര്‍ കിട്ടിയാല്‍ രാജസ്ഥാന്‍ കിട്ടി’; കൂട്ടിയും കിഴിച്ചും കോണ്‍ഗ്രസും ബിജെപിയും 

മേവാറില്‍ 16 അസംബ്ലി സീറ്റ് ആദിവാസികള്‍ക്ക് സംവരണമുള്ളതാണ്. 2013 തെരഞ്ഞെടുപ്പില്‍ ഇതില്‍ 14 സീറ്റും ബിജെപി നേടിയിരുന്നു. പക്ഷെ ‘ഭാരതീയ ആദിവാസി പാര്‍ട്ടി’യുടെ ഉദയം ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ ഭീഷണിയുയര്‍ത്തുന്നുണ്ട്. 2017 ല്‍ ഗുജറാത്തില്‍ ചോട്ടുഭായി വസവ സ്ഥാപിച്ച ഭാരതീയ ആദിവാസി പാര്‍ട്ടി ജനതാദള്‍ യുണൈറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. മേവാറിലെ സംവരണ മണ്ഡലങ്ങളില്‍ 16 ല്‍ 11 സീറ്റിലും ഭാരതീയ ആദിവാസി പാര്‍ട്ടിയുടെ അഭ്യസ്തവിദ്യരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ വിദ്യര്‍ത്ഥി സംഘടനയായ ഭീല്‍ പ്രദേശ് വിദ്യാര്‍ത്ഥി മോര്‍ച്ച ദുഗര്‍പൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തൂത്തുവാരിയിരുന്നു.

വനാവകാശ നിയമം നടപ്പിലാക്കുക, പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന അഞ്ചാം അനുബന്ധം നടപ്പിലാക്കുക തുടങ്ങിയവയാണ് ഭാരതീയ ആദിവാസി പാര്‍ട്ടിയുടെ പ്രധാന ആവശ്യം.

തുടര്‍ച്ചയായി ഒരേസ്ഥലത്ത് മത്സരിക്കുന്ന ബിജെപി എംഎല്‍എമാരില്‍ പലര്‍ക്കും ബിജെപി ഇത്തവണ അവസരം നല്‍കിയട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ വിമതര്‍ രൂപപ്പെട്ടിട്ടുണ്ട്. 17 വിമതരെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതും ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയേക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കുറേ കൂടി നയപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കണക്ക് ഇങ്ങനെയൊക്കെ ആണെങ്കിലും മേവാറിലും രാജസ്ഥാനിലും എന്താവും അന്തിമ ഫലമെന്ന് കണ്ടുതന്നെ അറിയാന്‍ കഴിയു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018