Politics

വനിത മതില്‍: കോടിയേരിയുടെ നിലപാട് ചാഞ്ചാട്ടമെന്ന് സണ്ണി എം കപിക്കാട്; ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം  

ഞങ്ങള്‍ ഭരണഘടനക്കൊപ്പമാണ്, ഞങ്ങള്‍ സുപ്രീം കോടതി വിധിക്ക് അനുകൂലമാണെന്ന്, സ്ത്രീകള്‍ അവിടെ പ്രവേശിക്കുന്നതിന് അനുകൂലമാണ് എന്ന് വ്യക്തമായ ഭാഷയില്‍ സംസാരിക്കേണ്ട സമയമാണിതെന്ന് സണ്ണി എം കപിക്കാട്.

കേരളത്തിലെ ഭക്തരെല്ലാം എതിരായിത്തീരുമെന്ന പേടിയാണ് വനിത മതിലിന് ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധമില്ലെന്ന് പറയാന് സിപി ഐഎമ്മിനെ പ്രേരിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനി ലേഖനത്തെക്കുറിച്ച് ന്യൂസ്റപ്റ്റിനോട് പ്രതികരിക്കുകയായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരണ യോഗത്തില് പങ്കെടുത്ത സണ്ണി എം കപിക്കാട്.

ശബരിമലയുമായി വനിതാ മതിലിന് ബന്ധമില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും നിരുത്തരവാദപരമാണെന്ന് സണ്ണി എം കപിക്കാട്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സര്‍ക്കാരിനെ കൊണ്ട് നവോത്ഥാന മൂല്യങ്ങളുള്ള, നവോത്ഥാന സംഘടനകളുടെ യോഗം വിളിക്കാന്‍ തീരുമാനിപ്പിക്കുന്നതെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

കേരളത്തില്‍ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന പ്രക്ഷോഭങ്ങളും വാദ പ്രതിവാദങ്ങളുമാണ് യോഗം വിളിക്കാന് കാരണമെന്ന് പകല്‍ പോലെ വ്യക്തമായിരിക്കെ, അതല്ല ഞങ്ങള്‍ വെറുതെ ഒരു നവോത്ഥാനത്തെ സംരക്ഷിക്കാനാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത്. ശബരിമല വിഷയത്തിലുള്ള ഇടതുപക്ഷത്തിന്റെ ചാഞ്ചാട്ടമാണ് ഇത് പുറത്ത് കൊണ്ടുവരുന്നത്. അവര്‍ വ്യക്തമായി ജനങ്ങളോട് പറയണം, ഞങ്ങള്‍ ഭരണഘടനക്കൊപ്പമാണ്, ഞങ്ങള്‍ സുപ്രീം കോടതി വിധിക്ക് അനുകൂലമാണെന്ന്. സ്ത്രീകള്‍ അവിടെ പ്രവേശിക്കുന്നതിന് ഞങ്ങള്‍ അനുകൂലമാണ് എന്ന് വ്യക്തമായ ഭാഷയില്‍ സംസാരിക്കേണ്ട സമയമാണ്. അങ്ങനെ പറഞ്ഞാല്‍ കേരളത്തിലെ ഭക്തരെല്ലാം എതിരായിത്തീരുമോ എന്ന പേടിയാണ് ഇങ്ങനെ അവ്യക്തമായി സംസാരിക്കുവാനും ശബരിമലയുമായി ബന്ധമില്ലെന്ന് പറയാനും അവരെ പ്രേരിപ്പിക്കുന്നത്. പക്ഷെ ഇതൊരു കള്ളത്തരവും കൗശലവുമാണെന്നാണ് ജനങ്ങള്‍ മനസിലാക്കുക. മാത്രമല്ല സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് നടത്തുന്ന വനിതാമതില്‍ എന്ന മൂവ്‌മെന്റിന്റെ ധാര്‍മ്മികതയെ, അതിന്റെ അന്തസിനെ ഇടിക്കുന്ന, അതിന്റെ മൂല്യത്തെ ചോര്‍ത്തിക്കളയുന്ന നിരുത്തവാദപരമായ പ്രസ്താവനകളാണ് നടത്തുന്നത്. അവര്‍ അതില്‍ നിന്ന് പിന്മാറണം.

ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കാന് സ ര്‍ക്കാര്‍ വളരെ നേരത്തെ തീരുമാനിച്ചതാണ്. അതിന്റെ നടപടി ക്രമങ്ങള്‍ നടന്നുവരുന്നതുമാണെന്ന് നമുക്കറിയാം. ഭരണഘടനക്കൊപ്പമാണെന്ന് പറയുന്നൊരു സര്‍ക്കാര്‍ എന്ത് കൊണ്ടാണ് ഭരണഘടനവിരുദ്ധമായ ഒരു തീരുമാനം എടുക്കുന്നുവെന്ന കാര്യത്തില്‍ കേരളത്തിലെ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. സാമ്പത്തിക സംവരണ വാദം ഭരണഘടനപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതിയുടെയും നിരവധി ഹൈകോടതികളുടെയും വിധി നമ്മുടെ മുമ്പില്‍ ഉണ്ടായിരിക്കേ, ദേവസ്വം ബോര്‍ഡ് എന്ന പ്രത്യേക ബോര്‍ഡില്‍ സാമ്പത്തിക സംവരണം എങ്ങനെയെങ്കിലും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇത് കേരളത്തിലെ സവര്‍ണ്ണ സമുദായങ്ങളെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ്. യഥാര്‍ത്ഥത്തില്‍ ഈ സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സവര്‍ണ്ണ സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും സാമ്പത്തിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. അതിന് പകരം കേരളത്തിലെ മുഴുവന്‍ സംവരണീയ സമുദായങ്ങളെയും ശത്രുക്കളാക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയല്ല ചെയ്യേണ്ടത്. സവര്‍ണ്ണ സമുദായങ്ങളിലെ പാവങ്ങള്‍ക്ക് ഉപകാരപ്രദമായ സാമ്പത്തിക പദ്ധതികളോ സാമ്പത്തിക സഹായമോ ആണ് നല്‍കേണ്ടത്. ഭരണഘടന സംവിധാനമെന്ന നിലയില്‍ സംവരണത്തിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്യുന്ന, റദ്ദ് ചെയ്യുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് മര്‍മ്മപ്രധാനമായ കാര്യം.

സംവരണം എന്ന തത്വത്തിന്റെ ഭരണഘടനാപരമായ മൂല്യത്തെ ഞങ്ങള്‍ വകവെക്കുന്നില്ല എന്നാണ് ഇത്തരം തീരുമാനമെടുക്കുമ്പോള്‍ ജനങ്ങള്‍ മനസ്സിലാക്കാന്‍ പോവുന്നത്. കേരളത്തിലെ മുഖ്യമന്ത്രി കുറച്ചു കൂടി ഉത്തരവാദിത്വത്തോടും ശ്രദ്ധാപൂര്‍വവും ഇത്തരം കാര്യങ്ങളില്‍ ഇടപെടണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018