Politics

ബംഗാളില്‍ ബിജെപി രഥയാത്ര നടത്തുക തന്നെ ചെയ്യും; ആര്‍ക്കും തടുക്കാനാകില്ലെന്ന് അമിത്ഷാ

ബംഗാളില്‍ ബിജെപി രഥയാത്ര നടത്തുക തന്നെ ചെയ്യുമെന്ന് അധ്യക്ഷന്‍ അമിത്ഷാ. ആര്‍ക്കും അത് തടുക്കാനാകില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ബിജെപിയെ ഭയമായതിനാലാണ് രഥയാത്രക്ക് അനുമതി നല്‍കാത്തതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് മുതല്‍ ബിജെപി നടത്താനിരുന്ന മൂന്ന് രഥയാത്രകള്‍ക്ക് കൊല്‍കത്ത ഹൈക്കോടതി ഇന്നലെ അനുമതി നിഷേധിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു നടപടി.

റാലികള്‍ വേണ്ടെന്നും വച്ചിട്ടില്ലെന്നും നീട്ടിവെക്കുക മാത്രമാണ് ചെയ്തതെന്നും അമിത്ഷാ പറഞ്ഞു. അധികം വൈകാതെ അവ നടക്കും. ബിജെപിയെ തടഞ്ഞത് കൊണ്ടു മാത്രം ജനങ്ങളെ തടുക്കാന്‍ മമതാ ബാനര്‍ജിക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുമതി നിഷേധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി ഡിവിഷന്‍ ബെഞ്ചില്‍ ഹാര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന തരത്തില്‍ മൂന്ന് രഥയാത്രകള്‍ക്കാണ് ബിജെപി പദ്ധതിയിട്ടിരുന്നത്. ഇതില്‍ ആദ്യത്തേതാണ് കൂച്ച് വിഹാര്‍ ജില്ലയില്‍ ഇന്ന് അമിത്ഷാ പങ്കെടുക്കാനിരുന്ന റാലി. പര്‍ഗാനാസ് തെക്ക് ജില്ലയില്‍ നിന്ന് ഡിസംബര്‍ 9 നും, ബീര്‍ഭൂം ജില്ലയിലെ താരാപീഠ് ക്ഷേത്രത്തില്‍ നിന്ന് 14നും മാണ് രഥയാത്രകള്‍ തുടങ്ങാനിരുന്നത്. ഇതിനു പുറമെ ജനുവരിയില്‍ കൊല്‍ക്കത്തയല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന മഹാറാലി സംഘടിപ്പിക്കാനും ആസൂത്രണം ചെയ്തിരുന്നു.

സമാധാനപരമായി യാത്ര നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അനുമതി നിഷേധിക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ഏല്‍ക്കാന്‍ ബിജെപി തയ്യാറാകുമോയെന്നും കോടതി ചോദിച്ചിരുന്നു.

മൂന്ന് റാലികള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. യാത്രക്കുള്ള അനുമതി നിഷേധിച്ചതിനെതിരെ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെയും എ.ജി എതിര്‍ത്തു. കേസ് ജനുവരി 9ന് കോടതി വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018