Politics

ഗദ്ദര്‍ ആദ്യമായി വോട്ട് ചെയ്തു; പോളിങ് ബൂത്തിലെത്തിയത് ഭരണഘടനയും ചെങ്കൊടിയും നീലക്കൊടിയും കൈയിലേന്തി

ഗദ്ദര്‍
ഗദ്ദര്‍

അരനൂറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയജീവിതത്തിനിടയില്‍ വിപ്ലവകവിയും ഗായകനുമായ ഗദ്ദര്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തി. തെലങ്കാനയില്‍ വോട്ടെടുപ്പ് നടന്ന ഇന്നലെ ഹൈദരാബാദിന്റെ വടക്കന്‍ ഉള്‍മേഖലയായ ത്രിമുള്‍ഗേരിയിലാണ് മുന്‍ മാവോയിസ്റ്റ് നേതാവ് ഗുമ്മാഡി വിട്ടല്‍ റാവു (70) വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് വിപ്ലവത്തേക്കാള്‍ വലിയ സമരമാര്‍ഗമാണെന്ന് മല്‍ക്കാജ്ഗിരി മണ്ഡലത്തിലെ സെന്റ് സേവ്യേഴ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ വെച്ച് ഗദ്ദര്‍ പറഞ്ഞു.

ചെങ്കൊടിക്ക് കീഴില്‍ ജനം ആത്യന്തികമായി ചെയ്യേണ്ട സമരം ഇതാണ്. ഇടയിലുള്ളസമയത്ത് ജനം അംബേദ്കറിന്റെ പാത തെരഞ്ഞെടുക്കണം. ഏതെങ്കിലും പാര്‍ട്ടിയുടെയല്ല, ജനങ്ങളുടെ പ്രതിരോധ തന്ത്രമാണ് വോട്ട്.  
ഗദ്ദര്‍  

ഭരണഘടന കൈയിലേന്തി 'ഇന്ത്യയെ രക്ഷിക്കൂ മതേതരത്വത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി ഇറങ്ങിയപ്പോള്‍ കവി എന്ന നിലയില്‍ മുക്കിലും മൂലയിലും എത്താന്‍ സാധിച്ചു. താന്‍ ആയുധമേന്തുന്നതിനേക്കുറിച്ച് പാടിയപ്പോള്‍ കുറച്ചിടങ്ങളിലേ എത്താനായുള്ളൂയെന്നും ഗദ്ദര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരു വര്‍ഷം യുവാക്കളുടെ അടുക്കലെത്തി ‘ആത്മഹത്യ ചെയ്യരുത്, മയക്കുമരുന്ന് ഉപയോഗിക്കതരുത്, രാഷ്ട്രീയത്തില്‍ നിന്ന് നിങ്ങളെത്തന്നെ അകറ്റി നിര്‍ത്തരുത്. നിങ്ങളുടെ വോട്ട് സാമ്രാജ്യത്യ ഫാസിസത്തിനും ബ്രാഹ്മിണിക്കല്‍ ഹിന്ദു ഫാസിസത്തിനും എതിരെയുള്ള മറുപടിയാകണം’ എന്ന് പറയുകയായിരുന്നു.  
ഗദ്ദര്‍  
1972ല്‍ മാവോയിസ്റ്റുകളുടെ സാംസ്‌കാരിക സംഘടനയായ ജന നാട്യ മണ്ഡലി സ്ഥാപിച്ചവരില്‍ ഒരാളാണ് ഗദ്ദര്‍. 2016ല്‍ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി ഗദ്ദറിനെ പുറത്താക്കി. പാര്‍ട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയം സ്വീകരിക്കണമെന്നും കമ്മ്യൂണിസത്തോടൊപ്പം അംബേദ്കറുടെ സാമൂഹ്യനീതി എന്ന ആശയം ഉള്‍ക്കൊള്ളണം എന്നും ഗദ്ദര്‍ ആവശ്യപ്പെട്ടിരുന്നു.  

തെരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ജനങ്ങളുടെ പ്രതിനിധിയാണെന്നും ഗദ്ദര്‍ വ്യക്തമാക്കി.

അധികാരവര്‍ഗവും പ്രതിപക്ഷവര്‍ങ്ങളും പലതവണ മാറിമാറി വന്നിട്ടുണ്ട്. ഞാന്‍ ജനങ്ങളുടെ വര്‍ഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു പാര്‍ട്ടിയിലും ഇതുവരെ ചേര്‍ന്നിട്ടില്ല. ‘ഏതാനും മൗലികവാദികളുടെ പിടിയിലമര്‍ന്നിരിക്കുന്ന പാര്‍ലമെന്റിനെ ഞങ്ങള്‍ക്ക് മോചിപ്പിക്കണം’ എന്ന് രാഹുലിന്റെ പാര്‍ട്ടി പറഞ്ഞു. ‘ശരി, ഞാന്‍ നിങ്ങളെ പിന്തുണയ്ക്കാം’ എന്ന് ഞാനും.  
ഗദ്ദര്‍   

കെ ചന്ദ്രശേഖര റാവു തെലങ്കാന മുന്നേറ്റത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ആയിരങ്ങളുടെ രക്തസാക്ഷിത്വത്തെ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും സാംസ്‌ക്കാരികമായും ഒറ്റുകൊടുത്തു. ടിആര്‍എസ് ആണ് തങ്ങളുടെ ആസന്ന എതിരാളി. മോഡിയും കെസിആറും തമ്മില്‍ രഹസ്യമായ ഒരു ഗൂഢാലോചനാ സഖ്യമുണ്ട്. തൊഴിലാളി വര്‍ഗത്തെ ചതിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ എല്ലായ്‌പ്പോഴും മായാജാലങ്ങള്‍ വിലപ്പോവില്ല. ഇത്തവണ ഉറപ്പായും മാറ്റമുണ്ടാകുമെന്നും ഗദ്ദര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒരു കൈയില്‍ തെലുങ്ക് ഭാഷയിലുള്ള ഭരണഘടനയും മറുകൈയില്‍ എപ്പോഴുമുണ്ടാകാറുള്ള ദണ്ഡുമായാണ് ഗദ്ദര്‍ പോളിങ് ബൂത്തിലെത്തിയത്. കാള്‍ മാര്‍ക്‌സിനെ സൂചിപ്പിക്കുന്ന ചുവന്ന തുണിയും അംബേദ്കറിനെ സൂചിപ്പിക്കുന്ന നീലത്തുണിയും ദണ്ഡില്‍ ചുറ്റിയിരുന്നു. വീട്ടില്‍ നിന്നും 300 മീറ്റര്‍ മാത്രം അകലെയായിരുന്നു ഗദ്ദറിന്റെ പോളിങ് ബൂത്ത്. വോട്ടര്‍മാരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി ബൂത്തില്‍ പ്രവേശിച്ച മുന്‍ മാവോയിസ്റ്റ് നേതാവിനെ കണ്ടതോടെ ഒരു കോണ്‍സ്റ്റബിള്‍ സല്യൂട്ട് ചെയ്യുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ഒപ്പം നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു. പോളിങ് ഉദ്യോഗസ്ഥര്‍ യന്ത്രത്തില്‍ വോട്ട് ചെയ്യുന്ന രീതി വിവരിച്ചുകൊടുത്ത ശേഷമാണ് ഗദ്ദര്‍ വോട്ട് രേഖപ്പെടുത്തിയത്.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രജാകുത്തമി മുന്നണിയ്ക്ക് വേണ്ടി ഗദ്ദര്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി ക ചന്ദ്രശേഖര്‍ റാവുവിനെതിരെ മത്സരിക്കാനുള്ള അവസരം ഗദ്ദര്‍ നിരസിച്ചു. ഗദ്ദറിന്റെ മകന്‍ ജി വി സൂര്യ കിരണ്‍ ഈ വര്‍ഷമാദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018