Politics

‘മിസറ്റര്‍ 36’ന് ഒരു ലജ്ജയുമില്ല; മോഡിയെ പരിഹസിച്ച് രാഹുല്‍; സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവത്കരിച്ചത് തുറന്നുകാട്ടിയ ജനറലിന് അഭിനന്ദനം 

സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ ആക്രമണത്തിന് നേതൃത്വം കൊടുത്ത മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡയുടെ പരമാര്‍ശം പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരായി കോണ്‍ഗ്രസ് ആയുധമാക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഉപയോഗപ്പെടുത്തിയത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ രംഗത്തുവന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ 'മിസ്റ്റര്‍ 36ന്' ഒട്ടും ലജ്ജയില്ലെന്നായിരുന്നു മോഡിയെ ഉന്നംവെച്ചുള്ള രാഹുലിന്റെ വിമര്‍ശനം. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷ്ട്രീയ മൂലധനമായും റഫാല്‍ ഇടപാടിലൂടെ അനില്‍ അംബാനിയുടെ യഥാര്‍ത്ഥ ആസ്തി 30,000 കോടിയായും ഉയര്‍ത്തുകയാണ് മോഡി ചെയ്തതെന്നും രാഹുല്‍ ട്വിറ്ററില്‍ പരിഹസിച്ചു.

 ‘മിസറ്റര്‍ 36’ന് ഒരു ലജ്ജയുമില്ല; മോഡിയെ പരിഹസിച്ച് രാഹുല്‍; സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവത്കരിച്ചത് തുറന്നുകാട്ടിയ ജനറലിന് അഭിനന്ദനം 

മോഡിയെ തുറന്നുകാട്ടിയില്‍ ലഫ്റ്റനന്റ് ജനറല്‍ ഹൂഡയോട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല നന്ദിപറഞ്ഞു.

 ‘മിസറ്റര്‍ 36’ന് ഒരു ലജ്ജയുമില്ല; മോഡിയെ പരിഹസിച്ച് രാഹുല്‍; സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവത്കരിച്ചത് തുറന്നുകാട്ടിയ ജനറലിന് അഭിനന്ദനം 

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും രാഷ്ട്രീയമായി നേരിടാനുള്ള ഒരു ആയുധം കൂടിയാണ് മുന്‍ ലഫ്റ്റനന്റ് ജനറലിന്റെ പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിന് കൈവന്നത്. നിയന്ത്രണരേഖ മറികടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് മോഡിയുടെയും ബിജെപി സര്‍ക്കാരിന്റെയും ഭീകരതയ്‌ക്കെതിരായ ധീരനിലപാടെന്ന വാദമാണ് ബിജെപിയും കേന്ദ്രസര്‍ക്കാറും പ്രചരിപ്പിക്കുന്നത്. രാജ്യ സുരക്ഷയെ കരുതി സൈന്യം നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതിലെ അതൃപ്തിയാണ് 2016ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കുമ്പോള്‍ സൈന്യത്തിന്റെ വടക്കന്‍ മേഖലാ കമാണ്ടര്‍ ആയിരുന്ന ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹുഡ പറഞ്ഞത്.

മിന്നലാക്രമണത്തെ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നത് എന്തിനെങ്കിലും സഹായിക്കുമോ? എനിക്ക് തോന്നുന്നത് ഇല്ലെന്നാണ്. മിന്നലാക്രമണം അത്യാവശ്യമായിരുന്നു. ഞങ്ങള്‍ക്ക് അത്‌ ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ. അതിനെ ഊതിപ്പെരുപ്പിച്ച് കാണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് അത് എത്രത്തോളം രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. ഇത് ശരിയാണോ തെറ്റാണോ എന്ന് രാഷ്ട്രീയക്കാര്‍ തന്നെയാണ് മറുപടി പറയേണ്ടത്.   
ഡിഎസ് ഹൂഡ

ഛണ്ഡീഗഡിലെ മിലിട്ടറി ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു ജനറല്‍ ഹൂഡയുടെ ഈ പരാമര്‍ശം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018