Politics

കോണ്‍ഗ്രസ് തിരിച്ചു വരുന്നോ?; എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷ കണ്ടെത്തി രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയും 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വിവിധ മാധ്യമങ്ങളും ഏജന്‍സികളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോളുകളുടെ ഫലം പുറത്ത് വിട്ടപ്പോള്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ്. ഹിന്ദി ഹൃദയഭൂമികളായ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയേക്കാം എന്ന പ്രവചനങ്ങളാണ് കോണ്‍ഗ്രസിന് ആവേശമായിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പെ നടക്കുന്ന സെമിഫൈനലായാണ് ഈ തെരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

രാജസ്ഥാനില്‍ എല്ലാ സര്‍വ്വേകളും കോണ്‍ഗ്രസിന് അധികാരം ഉറപ്പാണെന്ന് പ്രവചിക്കുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ചില സര്‍വ്വേകള്‍ പ്രവചിക്കുമ്പോള്‍ ചിലര്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സര്‍വ്വേകള്‍ പോലും ബിജെപിക്ക് നേരിയ ഭൂരിപക്ഷമാണ് പറയുന്നത്. ഇത് മാറി മറിഞ്ഞേക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

അറുപത്തിയഞ്ച് ലോക്‌സഭ സീറ്റുകളുണ്ട് ഈ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നിന്നായി. ഇവിടെ ജയിച്ചു കയറി അധികാരത്തിലെത്തുന്ന പാര്‍ട്ടിയോടൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നില്‍ക്കുവാന്‍ സാധ്യതയേറെയാണ്. അത് കൊണ്ട് തന്നെ കേന്ദ്രത്തില്‍ അധികാരം നിലനില്‍ത്താന്‍ ശ്രമിക്കുന്ന ബിജെപിക്കും അധികാരത്തിലെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനും വളരെയെറെ പ്രധാനമാണ് ഡിസംബര്‍ 11ന് വരാനിരിക്കുന്ന ഫലങ്ങള്‍.

ഈ മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിലെത്താവുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറിയതിനെ വലിയ പ്രതീക്ഷയോടെയാണ് മുതിര്‍ന്ന നേതാക്കള്‍ കാണുന്നത്. 2014ന് ശേഷം 22 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. പഞ്ചാബിലും പുതുശ്ശേരിയിലും. കര്‍ണാടകത്തില്‍ ജനതാദളിനോടൊപ്പം പിന്നീട് സര്‍ക്കാര്‍ രൂപീകരിക്കാനായി. മോഡി പ്രഭാവത്തെ മറികടന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്ന പ്രവചനങ്ങള്‍ രാഹുല്‍ ഗാന്ധിയെന്ന നേതാവിനെ സംഘടനക്കകത്ത് ഉറപ്പിക്കുന്ന ഒന്നുകൂടിയായി മാറും.

തെലങ്കാനയില്‍ മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിന്റെ നീക്കം ഫലിക്കില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. നിലവില്‍ അധികാരമുള്ള മിസോറാമും കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നാണ് പോളുകള്‍ പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018