Politics

ഒറീസയില്‍ ഒരു കൈനോക്കാനൊരുങ്ങി ടിഡിപി; ബിജെഡിയുടെ വോട്ട് ചോര്‍ത്തുന്ന ഈ നീക്കം തങ്ങള്‍ക്ക് ഗുണമെന്ന് കോണ്‍ഗ്രസ് 

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ഒറീസയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബിജു ജനതാദള്‍ നിലവില്‍ ഭരിക്കുന്ന ഒറീസയില്‍ അടുത്ത ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തെലുഗ് ദേശം പാര്‍ട്ടി മത്സരിക്കും. സംസ്ഥാനത്തെ 52 നിയമസഭ മണ്ഡലങ്ങളിലും അ്ഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലും തെലുങ്ക് ദേശം പാര്‍ട്ടി മത്സരിക്കുമെന്ന് ഒറീസ സംസ്ഥാന സെക്രട്ടറി രാജേഷ് പുത്ര പറഞ്ഞു.

സംസ്ഥാനത്ത് തെലുങ്ക് സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന തെക്കന്‍മേഘലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കോരാപുട്ട്, റായഗഡ, മാല്‍ക്കന്‍ഗിരി, ഗജാപട്ടി, ഗഞ്ജം, നബ്രംഗ്പൂര്‍ എന്നീ ജില്ലകളിലെ നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. 
രാജേഷ് പുത്ര 

സ്ഥാനാര്‍ത്ഥികളെ അടുത്ത് തന്നെ തെലുങ്ക് ദേശം അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പ്രഖ്യാപിക്കും. ആന്ധപ്രദേശിലെ വികസനമാതൃക മുന്‍നിര്‍ത്തിയാണ് ഒറീസയിലെ ജനങ്ങളോട് വോട്ട് ചോദിക്കുകയെന്നും രാജേഷ് പുത്ര പറഞ്ഞു.

എന്നാല്‍ തെലുങ്ക് ദേശത്തിന് ഒറീസയിലെ തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ഉണ്ടാക്കുവാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന ബിജെഡി നേതാവും മന്ത്രിയുമായ എലസ് എന്‍ പത്രോ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് തെലുങ്ക് ദേശത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. ബിജെഡിയുടെ വോട്ട് ചോര്‍ത്തുന്ന ഈ നീക്കം തങ്ങള്‍ക്ക് ഗുണമാണെന്ന് കോണ്‍ഗ്രസ് താരാപ്രസാദ് ബഹിനിപദി പറഞ്ഞു. ബിജെപിയ്ക്കും ബിജെപിയുടെ അതേ നിലപാടാണ് തെലുങ്ക് ദേശത്തിന്റെ കാര്യത്തില്‍ ഉള്ളത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ഒറീസയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷിബു സോറന്‍ നേതൃത്വം നല്‍കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് മയൂര്‍ബഞ്ച് ജില്ലയില്‍ നിലവില്‍ തന്നെ നല്ല സ്വാധീനമുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018