Politics

വീണ്ടുമൊരു മോഡി മാജിക്കിനെ തള്ളി കണക്കുകള്‍; 35 ലോക്‌സഭ സീറ്റുകളില്‍ ബിജെപി പിന്നില്‍ 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് 2014ല്‍ സ്വന്തമാക്കിയ 35 ലോക്‌സഭാ സീറ്റുകളില്‍ ബിജെപി പിന്നില്‍. അഞ്ചിടത്തും കൂടി 83 ലോക്‌സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതില്‍ 65 സീറ്റിലും ബിജെപിയാണ് വിജയിച്ചത്. ഇത്തവണ നേടിയ പകുതിയോളം സീറ്റിലും ബിജെപി പിന്നിലായി. കണക്കനുസരിച്ച് കോണ്‍ഗ്രസ് 33 സീറ്റുകളില്‍ മുന്നിലാണ്.

2013-2014 നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത ബിജെപിക്ക് ഇത്തവണ സ്വന്തം കോട്ടകള്‍ പോലും കാത്തുസൂക്ഷിക്കാനായില്ല. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്‌നം കണ്ട ബിജെപിക്ക് നേരിട്ട് കാണേണ്ടി വന്നത് അവരുടെ ശക്തമായ തിരിച്ചുവരവാണെന്ന സംസാരം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.

2014ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രം നല്‍കിയാണ് ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ആദ്യമായി ഒരു പാര്‍ട്ടി തനിച്ച് ഭൂരിപക്ഷത്തിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 21 നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്.

2014ല്‍ മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റില്‍ ബിജെപിക്ക് 27 എണ്ണം ലഭിച്ചു. രാജസ്ഥാനിലെ 25ല്‍ മുഴുവനും ബിജെപി തന്നെ നേടി. ഛത്തീസ്ഗഡില്‍ 11ല്‍ 10 ബിജെപി നേടി.

നരേന്ദ്രമോഡി പ്രധാനമന്ത്രി ആയിതിന് ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം കൂടിയാണിത്.

മധ്യപ്രദേശില്‍ കഴിഞ്ഞതവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് കിട്ടിയത് 109 സീറ്റ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 230 ല്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് അധികാരത്തിലെത്തും. ബിഎസ്പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതോടെ കേവല ഭൂരിപക്ഷവും ഉറപ്പിച്ചു.

രാജസ്ഥാനില്‍ 2013ലെ തെരഞ്ഞെടുപ്പില്‍ 163 സീറ്റുണ്ടായിരുന്ന ബിജെപി 73 സീറ്റിലേക്ക് കൂപ്പുകുത്തി. 21 സീറ്റില്‍ നിന്ന് 99 സീറ്റിലേക്കായിരുന്നു കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. തെലങ്കാനയില്‍ ഇത്തവണയും ബിജെപിക്ക് പാളി. 119 അംഗ നിയമസഭയില്‍ 88 സീറ്റുമായി ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ബിജെപിക്ക് ബാക്കി ഒരു സീറ്റ് മാത്രം.

ബിജെപിയുടെ അന്ത്യം കുറിച്ചത് ഛത്തീസ്ഗഡിലായിരുന്നു. പതിനഞ്ച് വര്‍ഷം നീണ്ട ബിജെപിയുടെയും മുഖ്യമന്ത്രി രമണ്‍ സിങിന്റെയും ഭരണത്തിനാണ് കോണ്‍ഗ്രസ് അന്ത്യം കുറിച്ചത്. 2013ലെ 49 സീറ്റില്‍ നിന്ന് വെറും 16 സീറ്റുമായി ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. ഫലം പുറത്തുവന്നതോടെ രമണ്‍ സിങ് രാജി വെച്ചു.

മോഡിക്ക് വന്‍ അവസരം നല്‍കിയിട്ടും രാജ്യത്തിന്റെ ഹൃദയമിടിപ്പിന് ചെവി കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

മോഡി ഉയര്‍ത്തിയ ഹിന്ദുത്വ അജണ്ട തകര്‍ന്നടിഞ്ഞുവെന്ന് വേണം അനുമാനിക്കാന്‍. പ്രചാരണത്തിന്റെ ഭാഗമായുള്ള മോഡിയുടെ ബാലിശമായ പ്രസ്താവനകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ശിവസേനയും കുറ്റപ്പെടുത്തുന്നു.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും, ഇന്ധന വിലക്കയറ്റവും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവിനും പുറമേ നോട്ട് അസാധുവാക്കലും ജിഎസ്ടിയുമെല്ലാം ബിജെപിയുടെ തിരിച്ചടിക്ക് കാരണമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയായാല്‍, 2019ല്‍ മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രതിഛായയ്ക്ക് മങ്ങലേക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018