Politics

കനത്ത തോല്‍വിയുടെ കണക്കെടുക്കാന്‍ ബിജെപിയുടെ യോഗം; മോഡി പങ്കെടുക്കുന്ന യോഗത്തിലെത്താന്‍ എംപിമാര്‍ക്കും നിര്‍ദേശം 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നാളെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ണായക യോഗം. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ എംപിമാരും നേതാക്കളും പങ്കെടുക്കും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് പുറമേ, ഭാവി പരിപാടികളും ആസൂത്രണം ചെയ്യും. സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിസംബോധന ചെയ്യും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതും യോഗത്തിന്റെ അജണ്ടയിലുണ്ട്.

തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. 114 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു.

ഛത്തീസ്ഗഡില്‍ 15 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് 68 സീറ്റുമായി കോണ്‍ഗ്രസ് ഉജ്വല വിജയം നേടിയത്. രാജസ്ഥാനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 163 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 73 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. 99 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ഇന്ധന വിലകയറ്റം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവുമാണ് ബിജെപിയുടെ പതനത്തിന് കാരണമായി വിലയിരുത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോഡി നടത്തിയ ബാലിശമായ പ്രസ്താവനകള്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് ശിവസേനയും കുറ്റപ്പെടുത്തുന്നു. പരാജയത്തില്‍ പാര്‍ട്ടി പാലിക്കുന്ന മൗനത്തിന് എതിരെ ഉള്ളില്‍ നിന്നുതന്നെ വിമത ശബ്ദവും ഉയരുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടിങ്‌നില അനുസരിച്ച് 2014ല്‍ സ്വന്തമാക്കിയ 35 ലോക്‌സഭാ സീറ്റുകളില്‍ ബിജെപി ഇത്തവണ പിന്നിലായി. കോണ്‍ഗ്രസ് 33 സീറ്റുകളില്‍ മുന്നിലാണ്.

പരാജയം അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പാഠമാണ് എന്നാണ് പാര്‍ട്ടി നയം. എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ട ബിജെപിക്ക് നേരിട്ട് കാണേണ്ടിവന്നത് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണെന്നും ഇത് 2019ലെ തെരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കുമെന്നും മറ്റ് ചിലര്‍ പറയുന്നു.

പ്രാദേശിക നേതൃത്വത്തോടുള്ള ജനങ്ങളുടെ ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ന്യായം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018