Politics

മധ്യപ്രദേശില്‍ ബിഎസ്പിയെ കോണ്‍ഗ്രസ് ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയത്; കോണ്‍ഗ്രസ് കണക്കുകൂട്ടിയത് ഇങ്ങനെ 

മധ്യപ്രദേശില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്നായിരുന്നു പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു കൊണ്ട് ബിഎസ്പി സഖ്യ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുകയും ഒറ്റക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ആവശ്യപ്പെട്ട 40ലധികം സീറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് ബിഎസ്പി കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ബിഎസ്പിയുമായി സഖ്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് അത്ര താല്‍പര്യമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ബിഎസ്പി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത് 1993ലാണ്. 10 സീറ്റുകളിലാണ് ബിഎസ്പി വിജയിച്ചത്. 1998ല്‍ 8 സീറ്റുകളില്‍ ജയിച്ചപ്പോള്‍ 2003ല്‍ കുത്തനെതാണ് അത് രണ്ട് സീറ്റുകളിലേക്കെത്തി. 2008ല്‍ ഏഴ് സീറ്റുകളില്‍ വിജയിച്ച് നില മെച്ചപ്പെടുത്തി. 2013ല്‍ നാല് സീറ്റുകളിലേക്ക് ചുരുങ്ങി.ഇതാണ് മധ്യപ്രദേശിലെ ബിഎസ്പി തെരഞ്ഞെടുപ്പ് ചരിത്രം.

ബിഎസ്പിയെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ചില മുന്‍ തെരഞ്ഞെടുപ്പുകളുടെ അനുഭവ വെളിച്ചത്തിലാണെന്ന് നിരീക്ഷകര്‍ പറയുന്നു. കോണ്‍ഗ്രസ് ബിഎസ്പിയെ വിലയിരുത്തിയത് ഇപ്രകാരമാണ്. ബിഎസ്പിയുടെ സീറ്റുകള്‍ കുറഞ്ഞ് വരുന്നു. ബിഎസ്പി നേടിയിരുന്ന വോട്ടിന്റെ ശതമാനത്തിലും മാറ്റം വന്നു. മാത്രമല്ല ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് ബിഎസ്പി വിജയിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ബിഎസ്പിക്ക് ജനപിന്തുണയില്ല. അതിനാല്‍ ബിഎസ്പിയുമായി സഖ്യത്തില്‍ അണിചേര്‍ന്നാല്‍ ഈ സീറ്റുകള്‍ കൂടാതെ കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍ കൂടി ബിഎസ്പിക്ക് വിട്ടുകൊടുക്കേണ്ടി വന്നേക്കും. ജനപിന്തുണ കുറഞ്ഞുകൊണ്ടിരിക്കുന്ന ബിഎസ്പിയെ സഖ്യത്തില്‍ അണിനിരത്തി പുനര്‍ജീവിപ്പിക്കേണ്ട എന്ന ആലോചനയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുമായി സഖ്യത്തില്‍ മത്സരിച്ചതിന് ശേഷമാണ് പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആയിരുന്ന ദളിതുകള്‍ ബിഎസ്പിയിലേക്ക് പോയത് എന്നും കോണ്‍ഗ്രസ് കരുതുന്നു. അത്തരമൊരു സാധ്യത ബിഎസ്പിക്ക് നല്‍കേണ്ട എന്നതും സഖ്യം നടക്കാതെ പോയതിന് പിന്നിലുണ്ട്.

മധ്യപ്രദേശിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന സംഘടനയായ ജെഎവൈഎസ് എന്ന സംഘടനയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റവും കോണ്‍ഗ്രസിന് പ്രതീക്ഷയുണര്‍ത്തിയിരുന്നു. ബിഎസ്പിയുമായി സഖ്യം ഉണ്ടാവാതിരുന്നാല്‍ ഉള്ള നഷ്ടം ജെഎവൈഎസുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ നികത്താമെന്ന് കോണ്‍ഗ്രസ് കരുതി. ആദിവാസി-ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള സംഘടനയായി മാറിയിട്ടുണ്ട് 2012ല്‍ ആരംഭിച്ച ജെഎവൈഎസ്. ഡോക്ടറായ ഹിറാലാല്‍ അലാവയാണ് സംഘടന ആരംഭിക്കുന്നത്. മധ്യപ്രദേശില്‍ 40 സീറ്റുകളിലെങ്കിലും ആര് ജയിക്കണമെന്ന് തീരുമാനിക്കാന്‍ ജെഎവൈഎസ് കഴിയും. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് ഹിറാലാല്‍ അലാവയെ സ്ഥാനാര്‍ത്ഥിയാക്കി. ഇതോടെ സംഘടനയുടെ പിന്തുണ കോണ്‍ഗ്രസിന് നലഭിച്ചെന്നാണ് കരുതുന്നത്. ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. ഹിലാവാല്‍ അലാവ വിജയിക്കുകയും ചെയ്തു.

ഒറ്റക്ക് മണ്ഡലങ്ങളില്‍ മത്സരിച്ച ബിഎസ്പിക്ക് 2 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ജയിച്ച സീറ്റുകളില്‍ നിന്ന് സീറ്റുകളൊന്നും അധികം നേടിയില്ല. കഴിഞ്ഞ തവണ 6% വോട്ട് നേടിയപ്പോള്‍ ഇത്തവണ അത് 4.8% ആയി കുറഞ്ഞു. എങ്കിലും ഇത്തവണ ഭരണത്തിന്റെ മുന്നോട്ട് പോക്കിനെ നിയന്ത്രിക്കാന്‍ ബിഎസ്പിക്ക് കഴിയും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018