Politics

‘മുഖ്യമന്ത്രിയായി ജനത്തെ സേവിക്കുക അംഗീകാരം’; ഉദ്ദേശ്യം മറച്ചുവെക്കാതെ ജ്യോതിരാദിത്യ സിന്ധ്യ; മധ്യപ്രദേശില്‍ കമല്‍നാഥിന് വെല്ലുവിളി 

ഒന്നര പതിറ്റാണ്ടിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്തുക കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ലേശകരമാകും. മുതിര്‍ന്ന നേതാവ് കമല്‍നാഥും യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമാണ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്നവര്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ച് പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെ മഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ലക്ഷ്യം തുറന്നുപറഞ്ഞ് വര്‍ക്കിങ് പ്രസിഡന്റ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നു.

മുഖ്യമന്ത്രിയായി ജനങ്ങളെ സേവിക്കുകയെന്നത് അംഗീകാരമായിരിക്കുമെന്ന് ജ്യോതിരാദിത്യ വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ താല്‍പര്യം തുറന്നുപ്രകടിപ്പിച്ചത്. മുതിര്‍ന്ന നേതാവ് കമല്‍നാഥിന് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുമെന്ന ഘട്ടത്തിലാണ് ജ്യോതിരാദിത്യയുടെ പ്രതികരണം. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന പ്രഖ്യാപനമാണ് ജ്യോതിരാദിത്യ നടത്തിയത്. ഇതോടെ കമല്‍നാഥിന് ഈസി വാക്കോവര്‍ ലഭിക്കില്ലെന്ന് ഉറപ്പായി.

നിയുക്ത എംഎല്‍എമാരുടെ കൂടി അഭിപ്രായം തേടിയായിരിക്കും ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേവല ഭൂരിപക്ഷത്തിന് വേണ്ട 116 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് തനിച്ചായിട്ടില്ല. രണ്ട് വിമതന്മാരുടെയും ബിഎസ്പി, എസ്പി കക്ഷികളുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നത്. 121 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പരിചയസമ്പന്നനായ കമല്‍നാഥിനെയും യുവത്വത്തിന്റെ പ്രതീകമായ ജ്യോതിരാദിത്യ സിന്ധ്യയെയുമാണ് കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയിത്. തെരഞ്ഞെടുപ്പിന് ഇവര്‍ നേതൃത്വം നല്‍കിയെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി ആരെയും ഉയര്‍ത്തിക്കാട്ടിയില്ല.

മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടാത്തത് കോണ്‍ഗ്രസിന്റെ ജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. മത്സരരംഗത്ത് നിരവധി വിമതന്മാരും ഉണ്ടായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ അന്തഛിദ്രങ്ങള്‍ അതിരൂക്ഷമാണെന്ന് വ്യക്തമാണ്. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ തുടര്‍ഭരണത്തോടും കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടും ജനങ്ങള്‍ക്കുണ്ടായ വിരക്തിയാണ് കോണ്‍ഗ്രസ് വോട്ടാക്കി മാറ്റിയത്.

ഞാന്‍ ജനങ്ങളെയാണ് സേവിക്കുന്നത്. എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കും. അത് എങ്ങനെയായിരിക്കണമെന്ന്, മധ്യപ്രദേശില്‍ വേണോ കേന്ദ്രമന്ത്രിയാവണോ എന്നെല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടിയായിരിക്കും
ജ്യോതിരാദിത്യ സിന്ധ്യ

47കാരനായ സിന്ധ്യയ്ക്ക് സ്വാധീനമുള്ള ഗ്വാളിയേര്‍, ചമ്പല്‍ മേഖലയില്‍നിന്ന് കൂടുതല്‍ സീറ്റ് സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സിന്ധ്യയുടെ അവകാശവാദത്തിന് അടിസ്ഥാനവും ഇതുതന്നെ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018