Politics

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും ; ജ്യോതിരാദിത്യ സിന്ധ്യ നിര്‍ദേശിച്ചു, എംഎല്‍എമാര്‍ പിന്തുണച്ചു 

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും. ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ കമല്‍നാഥിനെ മുഖ്യമന്ത്രിയായാക്കണമെന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. ഔദ്യോഗിക പ്രഖ്യാപനം രാഹുല്‍ ഗാന്ധി നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ അറിയിച്ചു.

കേവല ഭൂരിപക്ഷത്തിന് വേണ്ട 116 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് തനിച്ചായിട്ടില്ല. രണ്ട് വിമതന്മാരുടെയും ബിഎസ്പി, എസ്പി കക്ഷികളുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നത്. 121 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പരിചയസമ്പന്നനായ കമല്‍നാഥിനെയും യുവത്വത്തിന്റെ പ്രതീകമായ ജ്യോതിരാദിത്യ സിന്ധ്യയെയുമാണ് കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയിത്. തെരഞ്ഞെടുപ്പിന് ഇവര്‍ നേതൃത്വം നല്‍കിയെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി ആരെയും ഉയര്‍ത്തിക്കാട്ടിയില്ല.

വാശിയേറിയ പോരാട്ടം നടന്ന മധ്യപ്രദേശില്‍ 230-ല്‍ 114 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. കഴിഞ്ഞതവണ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പി.ക്കു കിട്ടിയത് 109 സീറ്റ് മാത്രം. 116 സീറ്റാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. അതുകൊണ്ട് തന്നെ രണ്ട് സീറ്റ് നേടിയ ബിഎസ്പിയുടെയും അഞ്ച് സീറ്റു നേടിയ സ്വതന്ത്രരുടെയും നിലപാട് നിര്‍ണായകമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018