Politics

സച്ചിന്‍ പൈലറ്റിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആ തലപ്പാവ് അണിയാം; തന്റെ പ്രതിജ്ഞ നടപ്പിലായ സന്തോഷത്തില്‍ യുവനേതാവ്

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിക്കുമ്പോള്‍, അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന് നേട്ടം രണ്ടാണ്. വന്‍ ഭൂരിപക്ഷത്തിലെ വിജയത്തിന്റെ രുചി മാത്രമല്ല, സഫാ എന്ന പാരമ്പര്യ തലക്കെട്ടും ഇനി സച്ചിന്‍ പൈലറ്റിന് അണിയാം. കഴിഞ്ഞ നാല് വര്‍ഷമായി ഇദ്ദേഹം സഫ അണിഞ്ഞിട്ടില്ല.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം മാത്രമേ താന്‍ സഫ തലയില്‍ അണിയൂ എന്ന് 2014 ലാണ് സച്ചിന്‍ പ്രതിജ്ഞ എടുത്തത്. ഇത്തവണ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹത്തെ കൈവിട്ടില്ല.

മുന്‍ കേന്ദ്ര മന്ത്രിയും പിസിസി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റിന് നിയമസഭയിലേക്ക് ഇത് കന്നിയങ്കമായിരുന്നു. 25 ശതമാനത്തിലേറെ മുസ്ലീം വോട്ടര്‍മാരുള്ള ടോങ്ക് നിയമസഭാ മണ്ഡലത്തില്‍നിന്ന് 54,179 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ പൈലറ്റ് ജയിച്ചത്. സംസ്ഥാനത്ത് ബിജെപിയുടെ ഏക മുസ്ലീം സ്ഥാനാര്‍ത്ഥിയായ യൂനുസ് ഖാനായിരുന്നു പ്രധാന എതിരാളി.

തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിരവധി ആളുകള്‍ സഫ സമ്മാനമായി നല്‍കി. ജനങ്ങളുടെ അനുഗ്രഹത്തോടെ കോണ്‍ഗ്രസ് ജയിക്കുകയും സഫ അണിയാനാവും എന്ന് തന്നെയാണ് പ്രതീക്ഷയെന്നുമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

2013 ലെ ദയനീയ പരാജയത്തിന് ശേഷം രാജസ്ഥാനിലെ കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കൊണ്ടു വന്നതും ഈ 41കാരന്റെ ചുറുചുറുക്കും പക്വതയുമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കും ഇദ്ദേഹത്തിന്റെ പേര് ഉയരുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച രാജേഷ് പൈലറ്റിന്റെയും കോണ്‍ഗ്രസ് നേതാവും ലോക്‌സഭാഗവുമായിരുന്ന രമ പൈലറ്റിന്റെയും മകനാണ് സച്ചിന്‍. അച്ഛന്‍ രാജേഷ് പൈലറ്റിന്റെ സീറ്റായിരുന്ന ദൗസയില്‍നിന്നും അജ്‌മേറില്‍നിന്നുമാണു സച്ചിന്‍ ലോക്‌സഭയിലെത്തിയത്.

മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ കമ്പനികാര്യ മന്ത്രിയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന സച്ചിന്‍, 36ാം വയസില്‍ പിസിസി അധ്യക്ഷനായി. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകള്‍ സാറയാണ് ഭാര്യ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018