Politics

‘ഇത്തവണ മധ്യപ്രദേശില്‍ ബിജെപിയല്ല’; ശിവരാജ് സിംഗ് ചൗഹാന്‍ ടിടി നഗറിലെ കോഫീഹൗസിലെത്തിയപ്പോഴെ വിധിയെഴുതിയവരുണ്ട് 

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. മധ്യപ്രദേശില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും ബിജെപി അധികാരത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്നും നിലവിലെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഇതോടെ 13 വര്‍ഷത്തോളം നീണ്ട് നിന്ന ശിവരാജ് സിംഗ് ചൗഹാന്‍ ഭരണം സംസ്ഥാനത്ത് അവസാനിച്ചിരിക്കുകയാണ്.

ദിവസങ്ങള്‍ നീണ്ട് നിന്ന തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച ദിവസം ബിജെപിയുടെ മുന്നണിപ്പോരാളിയായ ശിവരാജ് സിഗ് ചൗഹാനും കുടുംബവും അപ്രതീക്ഷിതമായി ഭോപ്പാലിലെ ടിടി നഗറിലെ സാധാരണ കോഫീ ഹൗസില്‍ ചായ കുടിക്കാനെത്തിയിരുന്നു. ആ വരവ് മധ്യപ്രദേശില്‍ ബിജെപി ഭരണം അവസാനിക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു.

മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന് സുരക്ഷയുള്ള, സ്വകാര്യത ലഭിക്കുന്ന നിരവധി ഉയര്‍ന്ന കോഫീ ഹൗസുകളില്‍ പോവാമായിരുന്നിട്ടും ശിവരാജ് സിംഗ് ചൗഹാന്‍ ഈ സാധാരണ കോഫീ ഹൗസില്‍ തന്നെ വന്നതാണ് ബിജെപിയുടെ അധികാരം നഷ്ടപ്പെടും എന്ന് അവര്‍ കരുതാന്‍ കാരണം. അങ്ങനെ സംശയിക്കാന്‍ അവര്‍ക്ക് ന്യായങ്ങളുമുണ്ടായിരുന്നു.

ശിവരാജ് സിംഗ് ചൗഹാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്ന കാലഘട്ടത്തിലും സംസ്ഥാന നേതാവായി മാറുന്നതിന് മുമ്പും സ്ഥിരമായി എത്തിയിരുന്ന കടയായിരുന്നു ഈ കോഫീ ഹൗസ്. ശിവരാജ് സിംഗ് ചൗഹാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോഫീ ഹൗസിലെത്തിയത് തന്റെ അധികാരം നഷ്ടപ്പെടുമെന്ന് ബോധ്യപ്പെട്ടതിനു ശേഷമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ തീരുമാനിച്ചുവെന്നതിനുള്ള തെളിവായും ഈ വരവിനെ നിരീക്ഷകര്‍ സൂചിപ്പിച്ചിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശിവരാജ് സിംഗ് ചൗഹാന് കൈമാറിയിരുന്നു. പ്രചരണം ആരംഭിച്ച ദിവസങ്ങളില്‍ ഈ റിപ്പോര്‍ട്ട് ലഭിച്ചതും ശിവരാജ് സിംഗ് ചൗഹാനെ തളര്‍ത്തിയിരുന്നു. ഒക്ടോബര്‍ 30നാണ് ഇന്റലിജന്‍സ് വിഭാഗം ഈ രഹസ്യ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൈമാറിയത്. നാല് മന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ നാല് പേരില്‍ ഒരാളായ സൂര്യപ്രകാശ് മീണ മത്സരത്തില്‍ നിന്ന് പിന്‍മാറി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൂര്യപ്രകാസ് മീണ പിന്‍മാറിയതെന്ന് ശ്രദ്ധേയമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018