Politics

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചു; ഇപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ജീവിതത്തിലും 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിജെപിയെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അട്ടിമറിച്ച് അധികാരത്തിലെത്തിയിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ദിഗ്‌വിജയ് സിംഗ് എന്നിവരെ ചേര്‍ത്ത് നിര്‍ത്തി ജ്യോതിരാദിത്യ സിന്ധ്യ നേടിയ വിജയമായാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിലയിരുത്തപ്പെട്ടത്. സ്വാഭാവികമായും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ജ്യോതിരാദിത്യ സിന്ധ്യ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചത് ഇപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്.

ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യക്കും 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കപ്പിനും ചുണ്ടിനും ഇടക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അത് തന്നെയാണ് മകനും സംഭവിച്ചിരിക്കുന്നത്.

1989ല്‍ മാധവറാവു സിന്ധ്യയാവും മുഖ്യമന്ത്രി എന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുതിയിരുന്നു. ചുര്‍ഹാത്ത് ലോട്ടറി അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച അര്‍ജുന്‍ സിംഗ് പക്ഷെ മുഖ്യമന്ത്രി സ്ഥാനം മാധവറാവു സിന്ധ്യക്ക് കൊടുക്കരുതെന്ന് രാജീവ് ഗാന്ധിയോട് ആവശ്യപ്പെട്ടു. കൊടുക്കില്ലെന്നുറപ്പിക്കാനായി തന്നെ പിന്തുണക്കുന്ന എംഎല്‍എമാരെ മാറ്റി നിര്‍ത്തുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനം തനിക്ക് തന്നെ എന്നുറപ്പിച്ച് മാധവറാവു സിന്ധ്യ ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് തിരിച്ചു. പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് മോട്ടിലാല്‍ വോറയ്ക്ക്.

അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പലപ്പോഴും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെയായിരുന്നു ബിജെപി ആക്രമണം. ജയിച്ചാല്‍ ജ്യോതിരാദിത്യ സിന്ധ്യയായിരിക്കും മുഖ്യമന്ത്രി എന്നര്‍ത്ഥത്തിലാണ് അവര്‍ അങ്ങനെ ആക്രമിച്ചതെന്ന് ജ്യോതിരാദിത്യ സിന്ധ്യ അണികള്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018