Politics

കുഞ്ഞാലിക്കുട്ടിയോട് മുസ്ലീം ലീഗ് വിശദീകരണം തേടി; മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണമെന്തെന്ന് പാണക്കാട് തങ്ങള്‍ 

പാര്‍ലമെന്റില്‍ മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം വിശദീകരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ്‌ തങ്ങളാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. ലോക്‌സഭയില്‍ ബില്ല് അവതരണ സമയത്ത് എത്താതെ വിവാഹത്തിന് പോയത് വിവാദമായതിന് പിന്നാലെയാണ് പാര്‍ട്ടി വിശദീകരണം തേടിയത്.

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസായ ദിവസം പാര്‍ലമെന്റില്‍ എത്താതെ സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ട്. ഇത് വസ്തുതാപരമായി ശരിയല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണം.മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും, ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താൻ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചക്ക് വരുമെന്ന് നേരത്തെ അറിയിച്ചിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് മുസ്ലീം ലീഗിനുളളില്‍ തന്നെ അമര്‍ഷത്തിനിടയാക്കിയിരുന്നു. മുത്തലാഖ് ബില്ലിനെതിരെ സമരം ചെയ്ത പാര്‍ട്ടിയുടെ നേതാവ് തന്നെ മാറിനിന്നതില്‍ സമൂഹ മാധ്യമങ്ങളിലും കടുത്ത വിമര്‍ശനം ഉയര്‍ന്നു. മുത്തലാഖ് ബില്‍ മുസ്ലീം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് പ്രസംഗിച്ച കുഞ്ഞാലിക്കുട്ടി ബില്ല് പാര്‍ലമെന്റ് ചര്‍ച്ചക്കെടുത്ത ദിവസം മാറി നിന്നത് ഇരട്ടതാപ്പാണെന്നും വിമര്‍ശനമുയര്‍ന്നു.ഇതിന് പിന്നാലെയാണ് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്.

പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ അവിടേക്ക് അയക്കരുതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മുസ്ലിം സമുദായത്തോടുള്ള അപരാധമാണ് കുഞ്ഞാലിക്കുട്ടിയുടെ വിട്ടുനില്ക്കലെന്നും ജലീല്‍ ആരോപിച്ചു. അടുത്ത ബന്ധുവിന്റെ വിവാഹത്തില് പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് കുഞ്ഞാലിക്കുട്ടി എത്താതിരുന്നതെന്നാണ് പാര്‍ട്ടിയുടെ മറ്റൊരു ലോക്‌സഭ അംഗമായ ഇ ടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം. കുഞ്ഞാലിക്കുട്ടി തന്നെ വിശദീകരണം നല്കുമെന്നാണ് കെ പിഎ മജീദ് പ്രതികരിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018