Politics

നിതിന്‍ ഗഡ്കരിയെ വെട്ടി ബിജെപിയുടെ സുപ്രധാന തെരഞ്ഞെടുപ്പ് സമിതി; പ്രകടനപത്രികാ സമിതി തലവന്‍ രാജ്‌നാഥ് സിങ്, പ്രചാരണ ചുമതല ജെയ്റ്റ്‌ലിക്ക് 

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരെ വിമര്‍ശനങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ഒഴിവാക്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികാ സമിതിക്ക് രൂപം കൊടുത്തു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് പ്രകടനപത്രികാ സമിതിയുടെ തലവന്‍. പ്രചാരണ ചുമതലയുടെ നേതൃത്വം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ കമ്മിറ്റികളുടെ പട്ടിക പുറത്തുവിട്ടത്.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരാണ് രാജ്‌നാഥ് സിങിനൊപ്പം പ്രകടന പത്രിക രൂപീകരണ സമിതിയിലെ പ്രധാന അംഗങ്ങള്‍. 20 പേരെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഗഡ്കരിക്ക് ഇടം ലഭിച്ചില്ല. അരുണ്‍ ജെയ്റ്റിലിയാണ് പ്രചാരണ സമിതിയുടെ തലവന്‍. ഈ സമിതിയിലും ഗഡ്ഗരിയെ ഉള്‍പ്പെടുത്തിയില്ല. ജെയ്റ്റ്‌ലിക്ക് രണ്ട് സമിതിയിലും ഇടം കിട്ടി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെകൂടി ഉള്‍പ്പെടുത്തിയ സമിതിയിലാണ് ഗഡ്കരിയെ വെട്ടിയത് എന്നതാണ്‌ ശ്രദ്ധേയം. സുപ്രധാന സിമിതിയില്‍നിന്ന് ഒഴിവാക്കിയ ഗഡ്കരിക്ക് പകരം നല്‍കിയത് സാമൂഹ്യസംഘടനകളെയും എന്‍ജിഒകളെയും പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ചുമതല മാത്രമാണ്.

നിതിന്‍ ഗഡ്കരിയെ വെട്ടി ബിജെപിയുടെ സുപ്രധാന തെരഞ്ഞെടുപ്പ് സമിതി; പ്രകടനപത്രികാ സമിതി തലവന്‍ രാജ്‌നാഥ് സിങ്, പ്രചാരണ ചുമതല ജെയ്റ്റ്‌ലിക്ക് 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ മോഡിക്കും അമിത്ഷായ്ക്കുമെതിരെ ഗഡ്കരി പരോക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുക്കുന്നവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. വര്‍ഷം രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്ത അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ കീഴില്‍ തൊഴിലില്ലായ്മ കൂടുകയാണെന്നും ഗഡ്കരി നേരത്തെ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ സംവരണ പ്രക്ഷോഭം ശക്തമായ ഘട്ടത്തില്‍ നല്‍കാന്‍ തൊഴില്‍ എവിടെ എന്നായിരുന്നു ഗഡ്കരിയുടെ ചോദ്യം. തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച തുറന്നു സമ്മതിക്കുന്നതായിരുന്നു ഗഡ്കരിയുടെ പരാമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ മോഡിക്കും അമിത്ഷായ്ക്കുമെതിരെ പാര്‍ട്ടിയില്‍ വിവിധ തലങ്ങളില്‍നിന്നുള്ള വിമര്‍ശനം പരസ്യമായി തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ഈ സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പേ തന്നെ ഗഡ്ഗരിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന സംഘ്പ്രിയ ഗൗതം ഇന്നലെ ആവശ്യപ്പെടുകയുണ്ടായി. അമിത്ഷായുടെ നേതൃത്വത്തിനെതിരെയും മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ഗഡ്കരിയെ സുപ്രധാന കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമിതികള്‍ക്ക് ബിജെപി രൂപം നല്‍കിയത്. ഇതോടെ ദേശീയ തലത്തിലെ പാര്‍ട്ടിയിലെ ഭിന്നിപ്പ് മറനീക്കി പുറത്തുവരികയാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018