Politics

സിബിഐ വരട്ടെ, അവരോട് സീറ്റ് വിഭജനത്തെ കുറിച്ച് പറയാം; കേന്ദ്രത്തിന്റെയും ബിജെപിയുടെയും വെല്ലുവിളി ഏറ്റെടുത്ത് അഖിലേഷ് യാദവ്  

അനധികൃത ഖനന കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും വെല്ലുവിളി ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. കേസില്‍ സിബിഐ ചോദ്യം ചെയ്‌തേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നേരിടാന്‍ സന്നദ്ധനാണെന്ന് അഖിലേഷ് വ്യക്തമാക്കിയത്. ചോദ്യം ചെയ്യാനായി സിബിഐ വന്നോട്ട, അവരോട് ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനത്തെ കുറിച്ച് സംസാരിക്കാം എന്നാണ് അഖിലേഷിന്റെ പരിഹാസം.

ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമാകുമ്പോഴാണ് അനധികൃത ഖനന കേസില്‍ അഖിലേഷിനെതിരെ സിബിഐ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. സിബിഐയുടേത് അടക്കം ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഇതിനുള്ള മറുപടി ബിജെപിക്ക് ജനങ്ങള്‍ നല്‍കുമെന്നും അഖിലേഷ് വ്യക്തമാക്കി.

സമാജ് വാദി പാര്‍ട്ടി കൂടുതല്‍ സീറ്റ് നേടുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ആര്‍ക്കാണോ ഞങ്ങളെ തടയേണ്ടത് അവര്‍ക്കൊപ്പം സിബിഐയുണ്ട്. ഒരിക്കല്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ചോദ്യം ചെയ്തു. ബിജെപിയും അതേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണ്. അതിനുള്ള മറുപടി കൊടുക്കാം. പക്ഷെ, ജനങ്ങളും ബിജെപിക്ക് യഥാര്‍ഥ മറുപടി നല്‍കും. എന്തിനാണ് അവര്‍ റെയ്ഡ് നടത്തുന്നത്. അവര്‍ക്ക് എന്താണ് അറിയേണ്ടത് എന്നുവച്ചാല്‍ നേരിട്ട് ചോദിച്ചാല്‍ മതി. നേരത്തെ കോണ്‍ഗ്രസ് ആയിരുന്നു സിബിഐയെ നേരിടാന്‍ അവസരം തന്നത്. ഇപ്പോള്‍ ബിജെപി ആയെന്നുമാത്രം. അത് നേരിടാന്‍ ഒരുക്കമാണെന്നും അഖലേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ രാഷ്ട്രീയലക്ഷ്യത്തോടെയാണ് അന്വേഷണമെന്ന ആരോപണം ബിജെപി നിഷേധിച്ചു. അന്വേഷണ സംവിധാനത്തെ തെരഞ്ഞെടുപ്പ് ലക്ഷ്യത്തനായി ഉപയോഗിക്കാന്‍ ബിജെപി തയ്യാറല്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിങ് പറഞ്ഞു.

അഖിലേഷ് യാദവുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളില്‍ സിബിഐ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഖനന കേസില്‍ 11 പേര്‍ക്ക് എതിരെ എഫ്‌ഐആര്‍ ഇട്ടതിന്റെ തുടര്‍ച്ചയായിരുന്നു റെയ്ഡ്. 2012-16 കാലത്ത് ഹാമിര്‍പൂര്‍ ജില്ലയില്‍ ഖനനാനുമതി നല്‍കിയതിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവായിരുന്നു 2012-13ല്‍ ഖനിവകുപ്പ് കൂടി കൈവശം വെച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷിനെയും ചോദ്യം ചെയ്യുമെന്ന അഭ്യൂഹം പ്രചരിക്കുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018